ലോക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ച കുറുവ ദ്വീപിലെ ചങ്ങാട സവാരി പുനരാരംഭിച്ചപ്പോള്‍ സഞ്ചാരികള്‍ ഏറുന്നു
വയനാട് കുറുവ ദ്വീപിലെ ചങ്ങാട സവാരിക്ക് സഞ്ചാരികള്‍ ഏറുന്നു. ലോക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ച ചങ്ങാട സവാരി ഒക്ടോബര്‍ 23-നാണ് പുനരാരംഭിച്ചത്. ഇതിനകം 5550 പേര്‍ ചങ്ങാട സവാരി നടത്തി. ഡി ടിപിസിക്ക് വരുമാന ഇനത്തില്‍ 4 ലക്ഷത്തോളം രൂപ ലഭിച്ചു.
അവധി ദിവസങ്ങളില്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികളാണ് കൂടുതലായി കറുവയുടെ പ്രകൃതി ഭംഗി ആസ്വദിക്കാന്‍ എത്തുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത്. പൊലീസും ഇവിടെ പരിശോധന നടത്തുന്നുണ്ട്.
സഞ്ചാരികള്‍ക്കായി 5 ചങ്ങാടങ്ങളാണ് ഒരുക്കിയിട്ടുള്ളത്. 5 പേര്‍ക്ക് 300 രൂപയും 2 പേര്‍ക്ക് 150 രൂപയുമാണ് ഫീസ് ഈടാക്കുന്നത്. വനം വകുപ്പിന്റെ കൈവശമുള്ള ദ്വീപിനകത്തേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനം നല്‍കാത്തത് ഇവിടെ എത്തുന്ന നൂറുകണക്കിന് വിനോദ സഞ്ചാരികളുടെ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്.
https://www.facebook.com/Malayalivartha