പ്രകൃതി സ്‌നേഹികള്‍ക്ക് യാത്ര ചെയ്യാന്‍ കേരളത്തിലെ 4 സ്ഥലങ്ങള്‍
വിദേശ സഞ്ചാരികളുടെ ഇടയില്‍ ഏറേ പ്രശസ്തി നേടിയ കേരളത്തില്‍ സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്ന നിരവധി കാഴ്ചകള്‍ കൊണ്ട് അനുഗ്രഹീതമാണ്. ഈ കാഴ്ചകളില്‍ ഭൂരിഭാഗവും പ്രകൃതി ഒരുക്കിയ വിസ്മയങ്ങളാണ്. അതിനാല്‍ തന്നെ കേരളം പ്രകൃതി സ്‌നേഹികളുടെ ഒരു പറുദീസ കൂടിയാണ്. ഒരുവശത്ത് അറബിക്കടലും മറുവശത്ത് പശ്ചിമഘട്ടവും നീണ്ട് കിടക്കുന്നതാണ് കേരളത്തെ ഇന്ത്യയിലെ സുന്ദരഭൂമികളില്‍ ഒന്നായി തീര്‍ക്കാന്‍ കാരണം. കേരളത്തില്‍ എത്തുന്ന പ്രകൃതിസ്‌നേഹികളെ വിസ്മയിപ്പിക്കാന്‍ പ്രകൃതി ഒരുക്കിയ ചില സുന്ദര കാഴ്ചകള്‍ നമുക്ക് കണ്ടറിയാം. സുന്ദരകാഴ്ചകള്‍ എന്ന് പറയുന്നതിനേക്കാള്‍ നല്ലത് അത്ഭുതകാഴ്ചകള്‍ എന്ന് പറയുന്നതാണ്.
ആതിരപ്പള്ളി വെള്ളച്ചാട്ടം:
തൃശ്ശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കിലാണ് അതിരപ്പള്ളി സ്ഥിതി ചെയ്യുന്നത്. തൃശ്ശൂരില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള അതിരപ്പള്ളി ഒരു ഫസ്റ്റ് ഗ്രേഡ് പഞ്ചായത്താണ്. കൊച്ചിയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയാണ് അതിരപ്പള്ളി. ഇവിടം മനോഹരമായ വെള്ളച്ചാട്ടങ്ങള്‍ക്കും ആകര്‍ഷകമായ മഴക്കാടുകള്‍ക്കും പ്രശസ്തമാണ്.
വേമ്പനാട് കായല്‍:
ഇന്ത്യയിലേ ഏറ്റവും നീളമുള്ള തടാകമാണ് വേമ്പനാട് കായല്‍. ആലപ്പുഴ, കൊല്ലം, കോട്ടയം എന്നീ ജില്ലകളിലായാണ് ഈ കായല്‍ വ്യാപിച്ച് കിടക്കുന്നത്. ഓണക്കാലത്ത് നെഹ്രു ട്രോഫിവള്ളം കളി നടക്കാറുള്ളത് ഈ കായലിലാണ്. എടക്കല്‍ ഗുഹ കല്‍പ്പറ്റ കഴിഞ്ഞാല്‍ വയനാട്ടിലെ പ്രധാന ടൗണ്‍ ആണ് സുല്‍ത്താന്‍ ബത്തേരി. ആളുകള്‍ ബത്തേരിയെന്ന് ചുരുക്കി വിളിക്കും. ബത്തേരിയില്‍ നിന്ന് പതിനാറ് കിലോമീറ്റര്‍ അകലെയായാണ് എടക്കല്‍ ഗുഹ സ്ഥിതി ചെയ്യുന്നത്.
എടക്കല്‍ ഗുഹ:
ജീവിതത്തില്‍ ഇതുവരെ ഗുഹകളൊന്നും കണ്ടിട്ടില്ലെങ്കില്‍ കാണാന്‍ പറ്റിയ ഒരു ഗുഹയാണ് എടക്കല്‍ ഗുഹ. ചെമ്പ്രാ പീക്ക് കല്‍പ്പറ്റയിലെ മാത്രമല്ല, വയനാട്ടിലെ തന്നെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് ചെമ്പ്ര പീക്ക്. സമുദ്രനിരപ്പില്‍ നിന്നും 2100 മീറ്ററാണ് ചെമ്പ്രാ പീക്കിന്റെ ഉയരം. ട്രക്കിംഗ് പ്രിയരുടെ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമാണിത്. സാഹസികരായ ട്രെക്കിംഗ് പ്രിയര്‍ കെട്ടിയുണ്ടാക്കിയ താല്‍ക്കാലിക ക്യാംപുകള്‍ അവിടവിടെയായി കാണാന്‍ സാധിക്കും.
സയലന്റ് വാലി :
നാഷണല്‍ പാര്‍ക്ക് പാലക്കാട് ജില്ലയിലാണ് പ്രശസ്തമായ സയലന്റ് വാലി നാഷണല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. പാലക്കാട് നഗരത്തില്‍ നിന്ന് അകലെയായി സ്ഥിതി ചെയ്യുന്ന ഈ സ്ഥലം വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. സിംഹവാലന്‍ കുരങ്ങിനേപ്പോലെ വംശ നാശം നേരിടുന്ന നിരവധി ജീവികളെ ഇവിടെ കാണാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha