തിരുവനന്തപുരം നഗരത്തിലെ പ്രധാന ആകര്‍ഷണതകളില്‍ ഒന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ ഡബിള്‍ ഡക്കര്‍ ബസ് സര്‍വീസ്... നഗര കാഴ്ചകളിലേക്ക് സഞ്ചാരികളെയും യാത്രക്കാരെയും കൊണ്ട് പോകുന്ന ഈ സര്‍വീസ് വന്‍ ഹിറ്റുമാണ്....
തിരുവനന്തപുരം നഗരത്തിലെ പ്രധാന ആകര്‍ഷണതകളില്‍ ഒന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ ഡബിള്‍ ഡക്കര്‍ ബസ് സര്‍വീസ്. നഗര കാഴ്ചകളിലേക്ക് സഞ്ചാരികളെയും യാത്രക്കാരെയും കൊണ്ട് പോകുന്ന ഈ സര്‍വീസ് വന്‍ ഹിറ്റുമാണ്. സമാനമായ രീതിയില്‍ ഡബിള്‍ ഡക്കര്‍ സര്‍വീസുകള്‍ മറ്റ് നഗരങ്ങളിലും ആരംഭിക്കണമെന്നത് ഏറെ നാളായുള്ള ആവശ്യമാണ്. ഇപ്പോഴിതാ കോഴിക്കോട് നഗരത്തില്‍ കൂടി ഡബിള്‍ ഡക്കര്‍ സര്‍വീസ് ആരംഭിക്കാനൊരുങ്ങുകയാണ് കെ.എസ്.ആര്‍.ടി.സി.
കോഴിക്കോട് നഗരത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൂടെ സഞ്ചരിക്കുന്ന രീതിയിലാണ് ഡബിള്‍ ഡക്കര്‍ സിറ്റി റൈഡ് ക്രമീകരിച്ചിരിക്കുന്നത്. പ്ലാനറ്റേറിയം, തളിക്ഷേത്രം, കുറ്റിച്ചിറ മിശ്കാല്‍ പള്ളി, കുറ്റിച്ചിറ കുളം, വരക്കല്‍ ബീച്ച് എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൂടെയാവും ബസ് സഞ്ചരിക്കുക.
ഡബിള്‍ ഡക്കര്‍ ബസിന്റെ രണ്ടാംനിലയുടെ മേല്‍ക്കൂര മാറ്റി സഞ്ചാരികള്‍ക്ക് കാഴ്ചകള്‍ കാണാവുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഒരു ദിവസം ഉച്ചയ്ക്ക് തുടങ്ങി രാത്രി വരെയായിരിക്കും സര്‍വീസ് ഉണ്ടാവുക. 200 രൂപയായിരിക്കും ബസ് ടിക്കറ്റ്. കെ.എസ്.ആര്‍.ടി.സി ടൂറിസം മേഖലയിലെ ഇടപെടലുകള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കൂടിയാണ് സര്‍വീസ് ആരംഭിക്കുന്നത്.
വന്‍ നഗരങ്ങളിലും വിദേശ രാജ്യങ്ങളിലും നഗരക്കാഴ്ചകള്‍ക്കായി സമാനമായ സര്‍വീസുകള്‍ ഉണ്ടാവാറുണ്ട്. കോഴിക്കോട് നഗരത്തിലെ കാഴ്ചകളും ഭക്ഷണവുമെല്ലാം ആസ്വദിക്കാനെത്തുന്നവര്‍ക്ക് ഏറെ സഹായകരമാവുന്നതായിരിക്കും സര്‍വീസ്. കോഴിക്കോട് ജില്ലയ്ക്ക് പിന്നാലെ മറ്റ് നഗരങ്ങളിലേക്കും ഡബിള്‍ ഡക്കര്‍ സര്‍വീസുകള്‍ ആരംഭിക്കാനാണ് കെ.എസ്.ആര്‍.ടി.സിയുടെ ലക്ഷ്യം. സര്‍വീസ് എന്നുമുതലാണ് ആരംഭിക്കുക എന്നകാര്യം കെ.എസ്.ആര്‍.ടി.സി വ്യക്തമാക്കിയിട്ടില്ല.
https://www.facebook.com/Malayalivartha