വൈകുന്നേരങ്ങളിൽ സൂര്യാസ്തമയം കണ്ടാസ്വദിക്കാൻ ഒരു കിടുക്കാച്ചി സ്ഥലം; കുടുംബത്തോടൊപ്പം കൂട്ടുകാർക്കൊപ്പം വൈബ് ആസ്വദിക്കാൻ പോന്നോളൂ ശാസ്താംപാറയിലേക്ക്....
കൂട്ടുകാരോടൊപ്പവും കുടുംബവമായിട്ടൊക്കെ അടിച്ചുപൊളിക്കാൻ പറ്റിയ ഒരു സ്ഥലമാണ് ശാസ്താംപാറ. നല്ല അടിപൊളി കിടുക്കാച്ചി വൈബ് നൽകുന്ന ഒരു സ്ഥലമാണിത്. വൈകുന്നേരങ്ങളിൽ പോയിരുന്നാൽ വളരെ അടിപൊളിയായിട്ട് സൂര്യാസ്തമയം ആസ്വദിക്കാൻ കഴിയും. സൂര്യാസ്തമയം കാണാൻ ഇനി കടൽ വരെ പോകണം എന്നില്ല. നമുക്ക് ഈ ഒരു സ്ഥലത്ത് തന്നെ ഇരുന്നു സൂര്യാസ്തമയം കാണാൻ സാധിക്കും.
തീർച്ചയായിട്ടും ഈ പാറയിലിരുന്ന് വിദൂരതയിലേക്ക് നോക്കിയാൽ വീടുകളും കെട്ടിടങ്ങളും ലൈറ്റ് ഇട്ടിരിക്കുന്നത് ദീപ കാഴ്ച പോലെ കാണുവാൻ സാധിക്കും. ഇവിടെ പണ്ട് പ്രദേശവാസികൾ ഉപയോഗിച്ചിരുന്ന സ്ഥലമാണ്. എന്നാൽ ടൂറിസം വകുപ്പ് ഏറ്റെടുത്തതോടെ ഈ സ്ഥലം ഒരു കിടുക്കാച്ചി ടൂറിസ്റ്റ് സ്ഥലമായി മാറിയിരിക്കുകയാണ്. ഇപ്പോൾ അവിടെ ടിക്കറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്. ഒരാൾക്ക് 20 രൂപയാണ് അവിടെ പ്രവേശിക്കാനുള്ള ടിക്കറ്റ് വില.
കുറെ പടിക്കെട്ടുകൾ കയറി വേണം പാറയിൽ എത്താൻ. പാറയിൽ എത്തിക്കഴിഞ്ഞാൽ മനോഹരമായ കാറ്റാണ് നമ്മളെ സ്വീകരിക്കുക. പരന്ന പാറയിലൂടെ ഓടി നടക്കാനും കൈകൾ കൂട്ടിച്ചേർത്ത് നടക്കാനും ഒക്കെ നമുക്ക് കഴിയും. എന്നാൽ മഴ വന്നാൽ കഷ്ടപ്പാടാണ്. കാരണം മഴ വന്നാൽ ഒതുങ്ങി നിൽക്കാൻ കൂടാരങ്ങൾ ഒന്നും അവിടെയില്ല. നീണ്ട് കിടക്കുന്ന പാറയിലൂടെ കയറാൻ കോൺക്രീറ്റ് മതിലിന്റെ സഹായം ഉണ്ട്. നിറയെ പാറകളാൽ നിറയപ്പെട്ട ഈയൊരു സ്ഥല കാണാതിരിക്കാൻ ആരും മറക്കരുത്. അപ്പോൾ അടുത്ത ട്രിപ്പ് ശാസ്താംപാറയിലേക്ക് അല്ലേ? ഏഴുമണിവരെ മാത്രമേ നിങ്ങൾക്ക് ഈ സ്ഥലത്ത് നിൽക്കാൻ സാധിക്കു.
റൂട്ട്
തിരുവനന്തപുരം സിറ്റിയിൽ നിന്നാണ് നിങ്ങൾ ഇങ്ങോട്ട് വരുന്നതെങ്കിൽ. കാട്ടാക്കട ബസ്സിൽ കയറി കിള്ളിയിൽ ഇറങ്ങുക. അവിടെ നിന്നും ഒരു ഓട്ടോയിൽ നിങ്ങൾക്ക് ഈ സ്ഥലത്തേക്ക് പോകാവുന്നതാണ്. ഈ ഒരു പ്രദേശത്തേക്ക് ബസ് സർവീസുകൾ ഇല്ല. സ്വന്തം വണ്ടികളിലും നിങ്ങൾക്ക് ഈ ഒരു പ്രദേശത്തേക്ക് പോകാൻ സാധിക്കും.
https://www.facebook.com/Malayalivartha