മൂന്നാറില്‍ അതിശൈത്യം തുടരുന്നു.... താപനില താഴ്ന്നു നില്‍ക്കുന്നതിനാല്‍ രാത്രിയിലും പുലര്‍ച്ചെയും മേഖലയില്‍ അതിശക്തമായ തണുപ്പ് , വരും ദിവസങ്ങളില്‍ തണുപ്പു കുറയാന്‍ സാധ്യത
മൂന്നാറില്‍ അതിശൈത്യം തുടരുന്നു.... താപനില താഴ്ന്നു നില്‍ക്കുന്നതിനാല്‍ രാത്രിയിലും പുലര്‍ച്ചെയും മേഖലയില്‍ അതിശക്തമായ തണുപ്പ് , വരും ദിവസങ്ങളില്‍ തണുപ്പു കുറയാന്‍ സാധ്യത. സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു.
ഫെബ്രുവരി പകുതിയോളമായിട്ടും മൂന്നാര്‍ മേഖലയില്‍ അതിശൈത്യം തുടരുകയാണ്. ഒരാഴ്ചയായി ടൗണ്‍, നല്ലതണ്ണി എന്നിവിടങ്ങളില്‍ മൂന്നു മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസാണ് അതിരാവിലെ താപനില. തോട്ടം മേഖലകളായ കുണ്ടള, തെന്മല, ലക്ഷ്മി, ചിറ്റുവര, ചെണ്ടുവര, എല്ലപ്പെട്ടി ചൊക്കനാട് ,പാമ്പാടും ഷോല എന്നിവിടങ്ങളില്‍ കഴിഞ്ഞ ഒരാഴ്ചയായി ഒന്നു മുതല്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസാണ് താപനില.
അഞ്ചു വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഫെബ്രുവരി മാസത്തില്‍ താപനില ഇത്രയധികം താഴ്ന്നത്. താപനില താഴ്ന്നു നില്‍ക്കുന്നതിനാല്‍ രാത്രിയിലും പുലര്‍ച്ചെയും അതിശക്തമായ തണുപ്പാണ് മേഖലയില്‍ അനുഭവപ്പെടുന്നത്.
ജനുവരിയില്‍ മൂന്നു തവണയായി പത്തു ദിവസം മൂന്നാര്‍ മേഖലയില്‍ താപനില മൈനസ് നാലു വരെയെത്തിയിരുന്നു. ഈ ദിവസങ്ങളില്‍ മഞ്ഞുവീഴ്ചയും ഉണ്ടായിരുന്നു.
ജനുവരി 28ന് മൂന്നാര്‍ ടൗണില്‍ താപനില പൂജ്യമായിരുന്നു. ഒരാഴ്ചയായി രാത്രിയിലും പുലര്‍ച്ചെയും തണുപ്പ് അതിശക്തമാണെങ്കിലും പകല്‍ ചൂട് കൂടുതലാണ്. 16 മുതല്‍ 23 ഡിഗ്രി സെല്‍ഷ്യാസായിരുന്നു കഴിഞ്ഞ ഒരാഴ്ചയായി പകല്‍ അനുഭവപ്പെട്ട ചൂട്. മൂന്നാറിന്റെ സമീപ പ്രദേശങ്ങളായ പള്ളിവാസല്‍, ആനച്ചാല്‍, തോക്കു പാറ, കല്ലാര്‍ എന്നിവിടങ്ങളിലും ഒരാഴ്ചയായി തണുപ്പ് ശക്തമാണ്.
സാധാരണ നവംബര്‍,ഡിസംബര്‍ മാസങ്ങളിലാണ് മൂന്നാറില്‍ ശൈത്യകാലംതുടങ്ങുന്നത്. എന്നാല്‍ ഇത്തവണ വളരെ താമസിച്ചാണ് ശൈത്യകാലം തുടങ്ങിയത്. ഇതിന്റെ തുടര്‍ച്ചയായാണ് ഫെബ്രുവരിയിലും തണുപ്പ് തുടരുന്നത്. പകല്‍ ചൂട് കൂടിയതിനാല്‍ വരും ദിവസങ്ങളില്‍ തണുപ്പ് കുറഞ്ഞേക്കും.
"
https://www.facebook.com/Malayalivartha