കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ നടത്തുന്ന ട്രിപ്പില്‍ പുരവഞ്ചി - ബോട്ടുയാത്ര കൂടി ഉള്‍പ്പെടുത്തി 'കെഎസ്ആര്‍ടിസി ക്രൂയിസ് ലൈന്‍' എന്ന പേരില്‍ പുതിയ ടൂര്‍ പാക്കേജ് നടപ്പാക്കുന്നു, വിനോദയാത്ര സംഘടിപ്പിക്കുന്നത് ജില്ലകള്‍ തോറുമുള്ള ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍
കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ നടത്തുന്ന ട്രിപ്പില്‍ പുരവഞ്ചി - ബോട്ടുയാത്ര കൂടി ഉള്‍പ്പെടുത്തി 'കെഎസ്ആര്‍ടിസി ക്രൂയിസ് ലൈന്‍' എന്ന പേരില്‍ പുതിയ ടൂര്‍ പാക്കേജ് നടപ്പാക്കുന്നു. പാക്കേജില്‍ കെഎസ്ആര്‍ടിസിക്കായി സര്‍വീസുകള്‍ നടത്താന്‍ സ്വകാര്യ പുരവഞ്ചി - ബോട്ടുടമകളെ തെരഞ്ഞെടുക്കാായി നടപടിയായി. ക്വട്ടേഷന്‍ 22 വരെ നല്‍കാവുന്നതാണ്.
ജില്ലകള്‍തോറുമുള്ള ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് വിനോദയാത്ര സംഘടിപ്പിക്കുന്നത്. ക്വട്ടേഷന്‍ സ്വീകരിക്കാനായി തിരുവനന്തപുരം സൗത്ത്, തിരുവനന്തപുരം നോര്‍ത്ത്, കൊല്ലം, പത്തനതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലാ അധികാരികളെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.
ക്വട്ടേഷനില്‍ തെരഞ്ഞെടുക്കുന്നയാളും കെഎസ്ആര്‍ടിസിയുമായി ഒരു വര്‍ഷം മുതല്‍ മൂന്നുവര്‍ഷം വരെയാണ് കരാര്‍. തൃപ്തികരവും സഞ്ചാരികളില്‍ മതിപ്പുള്ളതുമായ ഉടമകളുമായി കമ്മിറ്റി അംഗീകാരത്തോടെ കരാര്‍ കാലാവധി നീട്ടുന്നത് പരിഗണിക്കുകയും ചെയ്യും.
ജലയാത്രയ്ക്കുള്ള സുരക്ഷാമാര്‍ഗങ്ങളും ഇന്‍ഷുറന്‍സ് പരിരക്ഷയും ഉടമ ഏര്‍പ്പെടുത്തണം. ക്വട്ടേഷന്‍ 22ന് വൈകിട്ട് നാലിന് തുറക്കും. ടെന്‍ഡര്‍ അംഗീകരിച്ചാല്‍ കുറഞ്ഞത് ഒരുമാസമെങ്കിലും പുരവഞ്ചി-ബോട്ട് സൗകര്യത്തിന്റെ നിലവാരവും യാത്രക്കാരുടെ പ്രതികരണവും കെഎസ്ആര്‍ടിസി പരിശോധിക്കും. തൃപ്തികരമെങ്കിലേ വ്യവസ്ഥകള്‍ അംഗീകരിച്ച് കരാറില്‍ ഏര്‍പ്പെടൂകയുള്ളൂ.
കുറഞ്ഞത് 30 പേര്‍ക്കെങ്കിലും യാത്രചെയ്യാവുന്ന പുരവഞ്ചി-ബോട്ടുകളാണ് പരിഗണിക്കുക. യാത്രാസമയം, വെല്‍ക്കം ഡ്രിങ്സ്, ഉച്ചഭക്ഷണം, ചായ / ലഘുഭക്ഷണം എന്നിവയടക്കം ബോട്ടുടമ നല്‍കുന്ന സര്‍വീസുകള്‍ പരിശോധിക്കും. രാത്രികാല പുരവഞ്ചി യാത്രയും ഉണ്ടാകും.
" fr
https://www.facebook.com/Malayalivartha