വൈകുന്നേരങ്ങൾ കിടിലൻ വൈബ് നിറഞ്ഞതാക്കാൻ ദേ തിരുവനന്തപുരത്തെ ഒരു കിടിലൻ സ്പോട്ട്; നമ്മുടെ ശംഖുമുഖത്തെ മറന്നോ? ഇങ്ങോട്ടേക്ക് പാഞ്ഞോളൂ പിള്ളാരെ കാണാൻ ഒരുപാടുണ്ട്
തിരുവനന്തപുരത്താണോ ? യാത്ര പോകണോ? ഒരു കിടിലൻ സ്പോട്ട് ഉണ്ട്. ഈ സ്ഥലത്തെ ഇങ്ങനെ അവഗണിക്കല്ലേ. പറഞ്ഞു വരുന്നത് നമ്മുടെ സ്വന്തം ശംഖുമുഖത്തെ കുറിച്ചാണ്. നഗരത്തിൽ നിന്നും 8 കി.മീ അകലെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം സ്ഥിതിചെയ്യുന്ന കടൽത്തീരം. മത്സ്യകന്യക, നക്ഷത്രരൂപത്തിലുള്ള ഭക്ഷണശാല, കുട്ടികൾക്കുള്ള ട്രാഫിക് പാർക്ക് എന്നിവ ഇവിടെ സെറ്റാണ് പിള്ളാരെ. വൈകുന്നേരങ്ങൾ കിടിലൻ വൈബ് നിറഞ്ഞതാക്കാൻ ഇങ്ങോട്ടേക്ക് പോന്നോള്ളൂ.
ഇങ്ങോട്ടേക്ക് പാഞ്ഞോളൂ കാണാൻ ഒരുപാടുണ്ട്
*നക്ഷത്രമത്സ്യ ഭക്ഷണശാലയുണ്ട്.
*വൃത്തിക്ക് നൂറിൽ നൂറ് മാർക്ക്.
*ജലത്തിൽ സ്കേറ്റിംഗ് പഠിപ്പിക്കുന്ന വിദ്യാലയമുണ്ട്.
*പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ നിർമ്മിച്ച 'ജലകന്യക; ശില്പം ഉണ്ട്.
*പ്രസിദ്ധമായ ക്രൈസ്തവ ദെവാലയയം വെട്ടുകാട് പള്ളി അടുത്തുണ്ട്.
*കുട്ടികൾക്ക് ഗതാഗത ചിഹ്നങ്ങൾ പഠിക്കുവാൻ സജ്ജമാക്കിയിരിക്കുന്ന ‘ജവഹർലാൽ നെഹ്രു ഗതാഗത സിഗ്നൽ പാർക്ക്’ ഉണ്ട്.
*ഇന്ത്യൻ വായുസേനയുടെ തെക്കൻ നാവിക കമാന്റിന്റെ സൈനിക വിമാനത്താവളം ഉണ്ട്.
ഇങ്ങോട്ടേക്ക് എത്തി ചേരാൻ ദേ ഇത് വഴി പോന്നോളൂ
കിഴക്കേക്കോട്ട ബസ് സ്റ്റാന്റിൽ നിന്നും കെ.എസ്.ആർ.ടി.സി ബസുകൾ ഇങ്ങോട്ടേക്ക് ലഭ്യമാകും.
1. എം.ജി. റോഡ് വഴി പാളയത്ത് ചെന്ന്, കേരള സർവ്വകലാശാലക്ക് മുന്നിൽകൂടി പോകുന്ന റോഡ് വഴി പള്ളിമുക്ക്, പേട്ട, ചാക്ക വഴി ശംഖുമുഖത്ത് എത്തിച്ചേരാം.
2. കിഴക്കേക്കോട്ട നിന്നും പെരുന്താന്നി-വള്ളക്കടവ്-വലിയതുറ-വിമാനത്താവളം വഴി ശംഖുമുഖത്ത് എത്തിച്ചേരാം.
അപ്പോൾ എങ്ങനെയാണ് ശംഖുമുഖത്തേക്ക് കുതിക്കുന്നില്ലേ ?
https://www.facebook.com/Malayalivartha