വൈകുന്നേരങ്ങൾ കിടിലൻ വൈബ് നിറഞ്ഞതാക്കാൻ ദേ തിരുവനന്തപുരത്തെ ഒരു കിടുക്കാച്ചി സ്പോട്ട്; കോവളം ബീച്ച് മാടി മാടി വിളിക്കുന്നു; പോന്നോളൂ ഇങ്ങോട്ടേക്ക്
തിരുവനന്തപുരത്താണോ ? യാത്ര പോകണോ? ഒരു കിടിലൻ സ്പോട്ട് ഉണ്ട്. ഈ സ്ഥലത്തെ ഇങ്ങനെ അവഗണിക്കല്ലേ. പറഞ്ഞു വരുന്നത് നമ്മുടെ സ്വന്തം കോവളത്തെ കുറിച്ചാണ്. കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം നഗരത്തിന് 14 കിലോമീറ്റർ അകലെയായി അറബിക്കടലിന്റെ തീരത്തുള്ള ഒരു തീരദേശമാണ് കോവളം. കോവളത്തിലും ചുറ്റുമായി ധാരാളം കടൽപ്പുറങ്ങളും വിശ്രമ സങ്കേതങ്ങൾ. വിഴിഞ്ഞം തുറമുഖം 3 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.
സവിശേഷതകൾ
*കോവളം കടൽപ്പുറത്തെ മണൽത്തരികൾക്ക് ഭാഗികമായി കറുത്ത നിറമാണ്. ഇൽമനൈറ്റ്, തോറസൈറ്റ് ധാതുക്കളുടെ സാന്നിദ്ധ്യമാണ് ഇതിനു കാരണം.
*കോവളത്ത് ഒരു ഉയരമുള്ള തിട്ടകൊണ്ട് വേർതിരിച്ച രണ്ടു കടൽത്തീരങ്ങളുണ്ട്. ഹവ്വാബീച്ചിൽ ഒരു ചെറിയ വിളക്കുമാടം (ലൈറ്റ് ഹൌസ്) ഉണ്ട്.
*കോവളം സന്ദർശിക്കുവാനുള്ള ഏറ്റവും നല്ല സമയം നവംബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളാണ്.
ഇങ്ങോട്ടേക്ക് എത്തി ചേരാൻ ദേ ഇത് വഴി പോന്നോളൂ
*വിമാനത്താവളം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം.
*പ്രധാന നഗരം : തിരുവനന്തപുരം നഗരം (16 കിലോമീറ്റർ അകലെ).
*തിരുവനന്തപുരത്തെ പ്രധാന ബസ് സ്റ്റാൻറായ കിഴക്കേക്കോട്ട ബസ് സ്റ്റാൻറിൽ നിന്നും ഇങ്ങോട്ടേക്ക് ബസ് ഉണ്ട്.
https://www.facebook.com/Malayalivartha