വനംവകുപ്പിന്റെ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ നിലമ്പൂരിലെ കനോലി പ്ലോട്ടിലേക്ക് ചാലിയാര്‍ പുഴയില്‍ നിന്നും ജങ്കാര്‍ സര്‍വിസ്
ചാലിയാര്‍ പുഴയിലൊരു ജങ്കാര്‍ യാത്ര.... പ്രധാന ടൂറിസം കേന്ദ്രമായ നിലമ്പൂരിലെ കനോലി പ്ലോട്ടിലേക്ക് ചാലിയാര്‍ പുഴയില്‍ ജങ്കാര്‍ സര്‍വിസ് ആരംഭിച്ചു.
ഒമ്പത് മാസത്തിനുശേഷമാണ് ചരിത്രപ്രസിദ്ധമായ കനോലി പ്ലോട്ട് കാണാനായി വിനോദസഞ്ചാരികള്‍ക്ക് സൗകര്യം ഒരുങ്ങിയത്. നിരവധി സഞ്ചാരികളാണ് ഇന്നലെ ജങ്കാറിലൂടെ ചാലിയാര്‍ പുഴ കടന്ന് കനോലിയിലേക്ക് എത്തിയത്.
ചാലിയാറിന് കുറുകെയായി കനോലി കടവില്‍ വനം വകുപ്പ് നിര്‍മിച്ച തൂക്കുപാലം 2019ലെ പ്രളയത്തില്‍ പൂര്‍ണമായി തകര്‍ന്നതോടെ വിനോദസഞ്ചാരികള്‍ക്ക് കനോലി പ്ലോട്ടിലേക്ക് എത്താന്‍ കഴിയാതെയായി. ഇതോടെ വനം വകുപ്പ് രണ്ട് വര്‍ഷം മുമ്പ് ജങ്കാര്‍ സര്‍വിസ് തുടങ്ങി.
മഴക്കാലത്തിന് മുന്നോടിയായി 2022 മേയില്‍ നിര്‍ത്തി വെച്ച ജങ്കാര്‍ സര്‍വിസാണ് ഇപ്പോള്‍ പുനരാരംഭിച്ചത്. ജങ്കാര്‍ സര്‍വിസിന് ഉള്‍പ്പെടെ വിനോദസഞ്ചാരികളില്‍നിന്ന് വനം വകുപ്പ് പാസ് ഇനത്തില്‍ 80 രൂപയാണ് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. ഇതില്‍ 50 രൂപ വനം വകുപ്പിനും 30 രൂപ ജങ്കാര്‍ ഉടമക്കുമാണുള്ളത്.
അഞ്ചു വര്‍ഷത്തെ കരാറാണ് വനം വകുപ്പും ജങ്കാര്‍ ഉടമയും തമ്മില്‍ . കനോലിയില്‍ ചാലിയാറിന് കുറുകെ പുതുതായി നിര്‍മിക്കുന്ന തൂക്കുപാലം മാര്‍ച്ചില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. തൂക്കുപാലം പൂര്‍ത്തിയായാലും മൂന്ന് വര്‍ഷംകൂടി ജങ്കാര്‍ സര്‍വിസ് തുടരും.
"
https://www.facebook.com/Malayalivartha