വേനല്‍ കടുത്തതോടെ സഞ്ചാരികളുടെ എണ്ണത്തില്‍ കുറവ്.... വിനോദ സഞ്ചാര കേന്ദ്രമായ പാലരുവി ജലപാതം താത്ക്കാലികമായി അടച്ചു....
വേനല്‍ കടുത്തതോടെ സഞ്ചാരികളുടെ എണ്ണത്തില്‍ കുറവ്.... വിനോദ സഞ്ചാര കേന്ദ്രമായ പാലരുവി ജലപാതം താത്ക്കാലികമായി അടച്ചു....
നീരൊഴുക്ക് കുറഞ്ഞ് ജലപാതം കാണാനെത്തുന്ന സഞ്ചാരികളുടെ എണ്ണം കുറഞ്ഞതോടെയാണ് ഇന്നലെ വൈകിട്ട് ജലപാതം അടച്ചത്.
ചൂട് വര്‍ദ്ധിച്ചതോടെ ഉള്‍വനങ്ങളില്‍ നിന്ന് വന്യമൃഗങ്ങള്‍ ജലപാതത്തില്‍ വെള്ളം കുടിക്കാനെത്തും. വിനോദ സഞ്ചാരികള്‍ ഉണ്ടെങ്കില്‍ വന്യമൃഗങ്ങള്‍ ജലപാതത്തിലേക്ക് കടന്നുവരാന്‍ മടിക്കും. കൂടാതെ കാട്ടുതീ പടരാനുള്ള സാദ്ധ്യതയും കണക്കിലെടുത്താണ് വെള്ളച്ചാട്ടം താത്കാലികമായി അടച്ചിട്ടുള്ളത്.
പ്രദേശത്തെ പുനരുദ്ധാരണ ജോലികള്‍ ഉടന്‍ ആരംഭിക്കുകയും ചെയ്യും. രണ്ടുവര്‍ഷം മുമ്പുണ്ടായ മലവെള്ളപ്പാച്ചിലില്‍ ജലപാതത്തിന് താഴെ രൂപപ്പെട്ട കുഴികള്‍ പൂര്‍ണമായും അടയ്ക്കും. പുനരുദ്ധാരണ ജോലികള്‍ക്ക് വനം വകുപ്പ് 16ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
സാധാരണ മേയ് അവസാനം ആരംഭിക്കുന്ന സീസണ്‍ ഡിസംബര്‍ വരെ തുടരും. മഴയെത്തിയാല്‍ വീണ്ടും തുറക്കും വേനല്‍ മാറി മഴ ആരംഭിക്കുന്നതോടെ ജലപാതം വീണ്ടും തുറന്നേക്കും.
=
https://www.facebook.com/Malayalivartha