ഏഷ്യയിലെ ആദ്യത്തെ കമാനഅണക്കെട്ട്!!!! ഇടുക്കി ഡാമിലേക്ക് യാത്ര പോയാലോ? ആഗ്രഹമുണ്ടല്ലേ? അപ്പോൾ പിന്നെ ഈ സവിശേഷതകൾ അറിഞ്ഞേക്കൂ
ഇടുക്കി ഡാമിലേക്ക് യാത്ര പോയാലോ? ആഗ്രഹമുണ്ടല്ലേ? അപ്പോൾ പിന്നെ ഈ സവിശേഷതകൾ അറിഞ്ഞേക്കൂ.
*കേരളത്തിലെ ഏറ്റവുംവലിയ ജലസംഭരണിയാണ് ഈ റിസർവോയർ
*ഇടുക്കി ജില്ലയിൽ പെരിയാർ നദിയിൽ സ്ഥിതിചെയ്യുന്നു
*വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ പൈനാവിലാണ് അണക്കെട്ട്
*വൈദ്യുതോല്പാദനത്തിനായി നിർമ്മിച്ചിരിക്കുന്ന ഈ അണക്കെട്ടിന്റെ ഉടമസ്ഥാവകാശം കേരളസ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിനാണ്
*ഏഷ്യയിലെ ആദ്യത്തെ കമാനഅണക്കെട്ട് .
*1976 ഫെബ്രുവരി 12 ന് ഇന്ത്യൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇടുക്കി ജലവൈദ്യുതപദ്ധതി ഉദ്ഘാടനം നിർവഹിച്ചു
*839 മീറ്റർ ഉയരമുള്ള കുറവൻമലയെയും, 925 മീറ്റർ ഉയരമുള്ള കുറത്തിമലയെയും കൂട്ടിയിണക്കി 555 അടി ഉയരത്തിൽ, പെരിയാറിനു കുറുകെയാണ് അണക്കെട്ടു നിർമ്മിച്ചിരിക്കുന്നത്.
*പദ്ധതിയുടെ പ്രധാന അണക്കെട്ട്, കുറവൻമലയേയും കുറത്തിമലയേയും ബന്ധിപ്പിക്കുന്നു
*പെരിയാറിൽ സംഭരിക്കുന്ന വെള്ളം, ചെറുതോണിപ്പുഴയിലൂടെയൊഴുകിപ്പോകാതിരിക്കാൻ, ചെറുതോണിയിലും ഇതിനടുത്തുള്ള കിളിവള്ളിത്തോട്ടിലൂടെ വെള്ളം നഷ്‌ടപ്പെടാതിരിക്കാൻ കുളമാവിലും അണക്കെട്ടുകൾ നിർമ്മിച്ചു
പാറയിടുക്കിന്റെ സാന്നിദ്ധ്യവും മർദ്ദവും ശക്തിയുമെല്ലാം താങ്ങാൻകഴിയുന്നവിധത്തിൽ, കമാനാകൃതിയിൽ നിർമ്മിച്ച ഇടുക്കി ഡാം ഇന്നും ഒരു അത്ഭുതമാണ്. അപ്പോൾ അടുത്ത യാത്ര അവിടേക്കല്ലേ ?
https://www.facebook.com/Malayalivartha