രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം മൂന്നാര്‍ രാജമല നാളെ തുറക്കും... പ്രവേശനം രാവിലെ എട്ടു മുതല്‍ വൈകിട്ട് നാലുവരെ
രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം മൂന്നാര്‍ രാജമല നാളെ തുറക്കും. രാവിലെ എട്ടു മുതല്‍ വൈകീട്ട് നാലുമണി വരെയാണ് പ്രവേശന സമയം.
മുന്‍കൂറായും പ്രവേശനകവാടമായ അഞ്ചാം മൈലിലെത്തിയും സഞ്ചാരികള്‍ക്ക് ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാവുന്നതാണ്. 2880 പേര്‍ക്കേ ഒരു ദിവസം പ്രവേശനം അനുവദിക്കൂുകയുള്ളൂ.
ഇരവികുളം ദേശീയോദ്യാനത്തിലെ മലഞ്ചെരിവുകളിലും പാറക്കെട്ടുകളിലും അമ്മമാര്‍ക്കൊപ്പം തുള്ളിക്കളിയ്ക്കുന്ന വരയാടിന്‍ കുഞ്ഞുങ്ങളെ നാളെ മുതല്‍ സഞ്ചാരികള്‍ക്ക് നേരില്‍ കാണാനാകും, ചിത്രങ്ങള്‍ പകര്‍ത്താനുമാകും. വരയാടുകളുടെ പ്രജനന കാലം പ്രമാണിച്ച് ഫെബ്രുവരി ഒന്നിന് അടച്ച പാര്‍ക്ക് നാളെയാണ് തുറക്കുക. ഈ സീസണില്‍ ഇതുവരെ 107 കുഞ്ഞുങ്ങള്‍ പിറന്നതായാണ് കണ്ടെത്തല്‍.
ഉദ്യാനത്തിലെ കുമരിക്കല്ല്- 20, ആനമുടി- 17, രാജമല- 15, വരയാട്ടുമൊട്ട- 12, മേസ്തിരിക്കെട്ട്- 7 എന്നിവിടങ്ങളിലാണ് ഏറ്റവുമധികം കുഞ്ഞുങ്ങളെ ഇത്തവണ കണ്ടെത്തിയത്. ഉദ്യാനം തുറന്ന ശേഷം ഏപ്രില്‍ 20 മുതല്‍ 25 വരെ നടക്കുന്ന കണക്കെടുപ്പില്‍ വരയാടുകളുടെ അന്തിമമായ കണക്ക് ലഭിക്കും. കഴിഞ്ഞവര്‍ഷം 125 കുഞ്ഞുങ്ങള്‍ പിറന്നതായാണു കണക്കുകളുള്ളത്.
ഇത്തവണ ഇതില്‍ക്കൂടുതല്‍ കുഞ്ഞുങ്ങള്‍ ഉണ്ടാകുമെന്നാണ് വനം വകുപ്പിന്റെ കണക്കുകൂട്ടല്‍. ഉദ്യാനത്തിലെ ടൂറിസം മേഖലയായ രാജമലയിലാണ് വരയാടുകളെ കാണാന്‍ കഴിയുക.
അഞ്ചാം മൈല്‍ മുതല്‍ താര്‍ എന്‍ഡ് വരെയുള്ള അഞ്ചര കിലോമീറ്റര്‍ ദൂരം തഗ്ഗി കാറില്‍ യാത്ര ചെയ്യാനായി സൗകര്യമുണ്ടാകും. അഞ്ചുപേര്‍ക്ക് മടക്കയാത്രയ്ക്ക് ഉള്‍പ്പെടെ 7500 രൂപയാണ് നിരക്ക്. അതേസമയം നാളെ പ്രവേശന വിലക്ക് നീങ്ങുന്നതോടെ സഞ്ചാരികളുടെ വന്‍ തിരക്കാണ് പ്രതീക്ഷിക്കുന്നത്.
" f
https://www.facebook.com/Malayalivartha