പ്രായമായവര്‍ക്കും നടക്കാന്‍ പ്രയാസമുള്ളവര്‍ക്കും വാഹനത്തിലിരുന്ന് മൃഗശാല സന്ദര്‍ശിക്കാം... സന്ദര്‍ശകര്‍ക്കായി ഏര്‍പ്പെടുത്തിയ രണ്ട് ബാറ്ററി വാഹനങ്ങളുടെ ഫ്‌ലാഗ്ഓഫ് നിര്‍വഹിച്ച് മന്ത്രി ജെ ചിഞ്ചുറാണി

ഇതോടെ അഞ്ച് ബാറ്ററി വാഹനങ്ങളായി. 10,40,000 രൂപയാണ് ഇവയുടെ വില. സന്ദര്‍ശകരിലെ പ്രായമായവര്‍ക്കും നടക്കാന്‍ പ്രയാസമുള്ളവര്‍ക്കും ഇത് ഉപകാരപ്പെടും. രണ്ട് വാഹനം ജൂണില്‍ ലഭ്യമാക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കി. ഒരാള്‍ക്ക് 60 രൂപയാണ് നിരക്ക്. അതേസമയം മൃഗശാലയിലേക്ക് വ്യത്യസ്ത ഇനങ്ങളിലുള്ള 12 പക്ഷികളെയും മൃഗങ്ങളെയും ഉടനെ എത്തിക്കും. തിരുപ്പതി ശ്രീവെങ്കിടേശ്വര മൃഗശാലയില്‍ നിന്നാണ് എത്തിക്കുക. ഓരോ ജോഡി സിംഹം, ഹനുമാന്‍ കുരങ്ങ്, വെള്ള മയില്‍, എമു, രണ്ട് ജോഡി കാട്ടുകോഴി തുടങ്ങിയവയെ മേയില്‍ എത്തിക്കും.
കേന്ദ്ര മൃഗശാലയുടെ അംഗീകാരം ലഭിച്ചതിനാല്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാകും. പുതിയ പക്ഷിമൃഗാദികള്‍ക്ക് പകരമായി ഇവിടെ അധികമായുള്ള നാല് കഴുതപ്പുലി, ഒരു ജോഡി ഹിപ്പോപൊട്ടാമസ്, രണ്ട് ജോഡി ഹോം ഡീയറുകള്‍ എന്നിവയെ നല്‍കും.
ജൂണില്‍ ഹരിയാനയിലെ മൃഗശാലയില്‍നിന്ന് രണ്ട് ജോഡി ഹനുമാന്‍ കുരങ്ങുകളെയും എത്തിക്കും. വിദേശ രാജ്യങ്ങളില്‍നിന്ന് സീബ്രാ ഉള്‍പ്പെടെയുള്ള മൃഗങ്ങളെ എത്തിക്കാന്‍ നടപടി പുരോഗമിക്കുകയാണ്.
"
https://www.facebook.com/Malayalivartha