കൊച്ചി വാട്ടര്‍മെട്രോ സര്‍വീസിന് തിരക്കോട് തിരക്ക്..... ബോട്ടിന് ടിക്കറ്റെടുക്കാന്‍ ഹൈക്കോടതി ടെര്‍മിനിലില്‍ നീണ്ട ക്യൂ
കൊച്ചി വാട്ടര്‍മെട്രോ സര്‍വീസിന് പൂരത്തിരക്ക്. ബോട്ടിന് ടിക്കറ്റെടുക്കാന്‍ ഹൈക്കോടതി ടെര്‍മിനിലില്‍ നീണ്ട ക്യൂവായിരുന്നു ദിവസം മുഴുവന്‍. 15 മിനിറ്റ് ഇടവിട്ട് തുടര്‍ച്ചയായി രാത്രി എട്ടുവരെ സര്‍വീസ് നടന്നു.രാവിലെ ഏഴ് മണിക്കാണ് ആദ്യബോട്ട് വൈപ്പിനില്‍ നിന്ന് യാത്ര പുറപ്പെട്ടത്.
വൈപ്പിനില്‍ നിന്ന് മുതിര്‍ന്ന അഭിഭാഷകനായ എം.ആര്‍.രാജേന്ദ്രനും ഹൈക്കോര്‍ട്ടില്‍ നിന്ന് ഭിന്നശേഷിക്കാരനായ രാജീവ് പള്ളുരുത്തിയുമായിരുന്നു ആദ്യയാത്രികര്‍.
കെ.എം.ആര്‍.എല്‍ എം.ഡി ലോകനാഥ് ബെഹ്‌റ, വാട്ടര്‍ മെട്രോ സി.ഒ.ഒ സാജന്‍ ജോണ്‍ തുടങ്ങി മെട്രോയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥരും യാത്രികരായി. ക്യു.ആര്‍. ടിക്കറ്റ് ആദ്യമായി ഉപയോഗിച്ചത് ജെ.കാവ്യയാണ്.
വൈറ്റില - കാക്കനാട് റൂട്ടില്‍ ഇന്നാണ് സര്‍വീസ് ആരംഭിക്കുക. രാവിലെയും വൈകിട്ടും മാത്രമാകും തുടക്കത്തില്‍ സര്‍വീസ്. രാവിലെ 8 മുതല്‍ 11 വരെയും 4 മുതല്‍ 7വരെയും അരമണിക്കൂര്‍ ഇടവേളകളില്‍ ട്രിപ്പുകള്‍ ഉണ്ടാകും. 30 രൂപയാണ് നിരക്ക്.
" f
https://www.facebook.com/Malayalivartha