ആയിരത്തഞ്ഞൂറിലധികം വ്യത്യസ്ത ഇനങ്ങളായ പൂക്കളും ചെടികളും... മൂന്നാര്‍ പുഷ്പമേളയിലേക്ക് സന്ദര്‍ശകരുടെ ഒഴുക്ക്
ആയിരത്തഞ്ഞൂറിലധികം വ്യത്യസ്ത ഇനങ്ങളായ പൂക്കളും ചെടികളും... മൂന്നാര്‍ പുഷ്പമേളയിലേക്ക് സന്ദര്‍ശകരുടെ ഒഴുക്ക്.പൂക്കളുടെ വൈവിധ്യം വര്‍ണവിസ്മയം തീര്‍ക്കുന്ന പുഷ്പമേള കാണാനായി ആദ്യ നാലു ദിവസത്തിനുള്ളില്‍ എത്തിയത് കാല്‍ലക്ഷം പേരാണ്. തിങ്കളാഴ്ചയാണ് ആരംഭിച്ചത്.
ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ടൂറിസം, തദ്ദേശ വകുപ്പുകള്‍, വ്യാപാരി സംഘടനകള്‍ തുടങ്ങിയവരുടെ സഹകരണത്തോടെ ദേവികുളം റോഡിലെ ബോട്ടാണിക്കല്‍ ഉദ്യാനത്തിലാണ് മേള നടക്കുന്നത്.
പശ്ചിമഘട്ട മലനിരകളിലെ തനത് പൂക്കളും ചെടികളും ഉള്‍പ്പെടെ ആയിരത്തഞ്ഞൂറിലധികം വ്യത്യസ്ത ഇനങ്ങളാണ് മേളയിലുള്ളത്.മ്യൂസിക്കല്‍ ഫൗണ്ടന്‍, ആന, ജിറാഫ്, ദിനോസര്‍ തുടങ്ങിയവയുടെ രൂപങ്ങള്‍, സെല്‍ഫി പോയന്റ്, കുട്ടികള്‍ക്കായുള്ള വിനോദോപാധികള്‍ എന്നിവയും ഭക്ഷ്യസ്റ്റാളുകളും വിപണന ശാലകളുമുണ്ട്.
രാവിലെ ഒമ്പത് മുതല്‍ രാത്രി പത്ത് വരെയാണ് പ്രവേശനം അനുവദിക്കുക. ് പ്രവേശന ഫീസ് മുതിര്‍ന്നവര്‍ക്ക് 60 ഉം കുട്ടികള്‍ക്ക് മുപ്പതുമാണ്.
"
https://www.facebook.com/Malayalivartha