ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ മാമലക്കണ്ടം-മൂന്നാര്‍ വിനോദയാത്രാ പാക്കേജുമായി കെ.എസ്.ആര്‍.ടി.സിബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ മാമലക്കണ്ടം-മൂന്നാര്‍ വിനോദയാത്രാ പാക്കേജുമായി കെ.എസ്.ആര്‍.ടി.സി
ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ മാമലക്കണ്ടം-മൂന്നാര്‍ വിനോദയാത്രാ പാക്കേജുമായി കെ.എസ്.ആര്‍.ടി.സി. 15-ന് രാത്രി പത്തുമണിക്ക് താമരശ്ശേരി കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ നിന്ന് തുടങ്ങും.
സൂപ്പര്‍ഫാസ്റ്റ് ബസില്‍ 16-ന് കോതമംഗലം, മാമലക്കണ്ടം എന്നിവിടങ്ങളിലെത്തി ജംഗിള്‍ സഫാരി ബോട്ട് യാത്രയ്ക്കുശേഷം അന്ന് വൈകുന്നേരം ് മൂന്നാറിലെത്തും. പിറ്റേന്ന് കാന്തല്ലൂര്‍, മറയൂര്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് 18-ന് രാവിലെയോടെ താമരശ്ശേരിയില്‍ തിരിച്ചെത്തുകയും ചെയ്യും. യാത്രയും താമസവും ഉള്‍പ്പെടെ ഒരാളുടെ നിരക്ക് 1900 രൂപയാണ്.
"
https://www.facebook.com/Malayalivartha