സഞ്ചാരികളുടെ ഒഴുക്ക്... അടവി കൊട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ സഞ്ചാരികളുടെ തിരക്ക്....
അടവി കൊട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ സഞ്ചാരികളുടെ തിരക്ക്. കര്‍ക്കടകവാവ് അവധികൂടി എത്തിയതോടെ ധാരാളം സഞ്ചാരികളാണ് ഇവിടെയെത്തിയത്. 75ലധികം സവാരിയാണ് കഴിഞ്ഞ് ഞായറാഴ്ച മാത്രം നടന്നത്.
ശനിയാഴ്ച 62 കൊട്ടവഞ്ചി സവാരിയും നടന്നു. 7.36 ലക്ഷം രൂപയാണ് കഴിഞ്ഞ മാസം മാത്രം ലഭിച്ച വരുമാനം. 14 ലക്ഷം വരെ വരുമാനം ലഭിച്ച മാസങ്ങളും ഉണ്ട്. സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരും വിദേശികളും ഉള്‍പ്പെടെ അടവിയിലെത്താറുണ്ട്. കുടുംബങ്ങളാണ് അധികവുമുള്ളത്.
കോന്നി ആനത്താവളത്തില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് ഇവര്‍ അടവിയില്‍ എത്തുന്നത്. സവാരി കേന്ദ്രത്തിലെ പൂന്തോട്ടം സഞ്ചാരികള്‍ക്ക് തുറന്നുനല്‍കിയതിനാല്‍ ഇവിടെയും ആളുകള്‍ എത്താറുണ്ട്്. അടവിയില്‍ എത്തുന്നവര്‍ സമീപത്തെ മണ്ണീറ വെള്ളച്ചാട്ടവും കണ്ടാണ് മടങ്ങുക.
വെള്ളം കുറവായതിനാല്‍ കല്ലാറ്റില്‍ കൊട്ടവഞ്ചി സവാരി കേന്ദ്രത്തിലെ കടവില്‍ ഇറങ്ങി സമയം ചെലവഴിക്കുന്നവരും അനവധിയാണ്.
കല്ലാറ്റില്‍ വെള്ളം കുറവായതിനാല്‍ ദീര്‍ഘദൂര യാത്രകള്‍ നടത്താനാകില്ല. സഞ്ചാരികളുടെ തിരക്ക് ഇനിയും വര്‍ധിക്കുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
"
https://www.facebook.com/Malayalivartha