ഇടുക്കി അണക്കെട്ടിലേക്ക് വെള്ളമെത്തിക്കാന്‍ നിര്‍മിച്ച കപ്പക്കാനം തുരങ്കം വിനോദ സഞ്ചാരികളുടെ പ്രിയ കേന്ദ്രമാകുന്നു
വിനോദസഞ്ചാരികളുടെയും സാഹസിക സഞ്ചാരികളുടെയും പ്രിയപ്പെട്ട കേന്ദ്രമായി മാറുകയാണ് ഇടുക്കി അണക്കെട്ടിലേക്ക് വെള്ളമെത്തിക്കാന്‍ നിര്‍മിച്ച കപ്പക്കാനം തുരങ്കം.പച്ചപ്പ് നിറഞ്ഞ പുല്‍മേടുകളും വെള്ളച്ചാട്ടവും കണ്ട് ആസ്വദിക്കാം. വാഗമണിന് സമീപം ഇരുകൂട്ടിയാര്‍ മുതല്‍ നാല് കിലോമീറ്ററോളമുള്ള തുരങ്കമാണിത്.
രണ്ട് ആറുകളുടെ സംഗമസ്ഥലമായതിനാലാണ് ഇവിടം ഇരുകൂട്ടിയാര്‍ എന്ന് അറിയപ്പെടുന്നത്. ആറുകളെ തടയണ കെട്ടി സംഭരിച്ച് നിര്‍ത്തും. അവിടെനിന്നും നിര്‍മിച്ച തുരങ്കം കപ്പക്കാനത്ത് അവസാനിക്കുന്നു.
വീണ്ടും കാട്ടിലൂടെ കപ്പക്കാനം തോട്ടിലെ വെള്ളത്തിനൊപ്പം ഈ വെള്ളത്തെ ഒഴുക്കി ഇടുക്കി ഡാമിലെത്തിക്കുന്നു. തുരങ്കത്തിന് അടുത്തായി മറുവശത്ത് കിടിലന്‍ കപ്പക്കാനം വെള്ളച്ചാട്ടം. ജലനിരപ്പ് കുറവാണെങ്കില്‍ സുഖമായി വെള്ളച്ചാട്ടത്തില്‍ കുളിച്ചുകയറാനാകും. ദിവസവും ആയിരകണക്കിന് സഞ്ചാരികളാണ് ഇവിടെയെത്തുന്നത്.
"
https://www.facebook.com/Malayalivartha