സഞ്ചാരികളുടെ ഒഴുക്ക്.... ഇടുക്കിയില്‍ സംസ്ഥാനത്തിന് പുറത്തു നിന്നടക്കം നിരവധി സഞ്ചാരികളെത്തുന്നു... മൂന്നാറിലേക്കും സഞ്ചാരികളുടെ പ്രവാഹം
ഓണക്കാലത്ത് ഇടുക്കി കാണാനെത്തിയ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധന. സംസ്ഥാനത്തിന് പുറത്തുനിന്നടക്കം നിരവധി സഞ്ചാരികളാണ് ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി ജില്ലയിലെത്തിയത്. മൂന്ന് ദിവസങ്ങളിലായി ജില്ലയിലെത്തിയത് 41,323 പേരാണ്.
ഇതില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തിയത് വാഗമണ്ണിലാണ്. 12,750 പേരാണ് ഈ ദിവസങ്ങളില്‍ വാഗമണ്‍ സന്ദര്‍ശിച്ചത്. മാട്ടുപ്പെട്ടി- 1600 പേരും രാമക്കല്‍മേട് - 4180, അരുവിക്കുഴി -521, ശ്രീനാരായണപുരം- 1738, പാഞ്ചാലിമേട്- 2322, ഇടുക്കി ഹില്‍വ്യൂ പാര്‍ക്ക്- 1562 , മൂന്നാര്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍- 1738 പേരും സന്ദര്‍ശിച്ചു.
മുന്‍ കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ മഴയില്ലാതിരുന്നത് സഞ്ചാരികള്‍ക്ക് ഗുണമായി. ജില്ലയിലെ മറ്റ് ടൂറിസം സെന്ററുകളിലും നിരവധി സഞ്ചാരികളാണ് എത്തിയത്. മൂന്നാറിലേക്കും ഒട്ടേറെ സന്ദര്‍ശകരുണ്ടായി. മാട്ടുപ്പെട്ടിയിലും രാജമലയിലും വന്‍തിരക്കാനുഭവപ്പെട്ടത്.
" f
https://www.facebook.com/Malayalivartha