സുഗന്ധഗിരിക്ക് കുടപിടിച്ച് വടവൃക്ഷങ്ങളും ആകാശം തൊടുന്ന മലനിരകളും
സുഗന്ധഗിരിക്ക് കുടപിടിച്ച് വടവൃക്ഷങ്ങളും ആകാശം തൊടുന്ന മലനിരകളും .ഗിരിനിരകളില്‍ നിന്ന് താഴ്വാരങ്ങളിലേക്കുള്ള കുളിര്‍ക്കാറ്റിനെപ്പോഴുംഏലത്തിന്റെ സുഗന്ധമായിരുന്നു. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ 'സുഗന്ധഗിരി'യുടെ സൗരഭ്യം പേരില്‍ മാത്രമായി. ഏലക്കാടുകള്‍ കാപ്പിക്ക് വഴിമാറി.
സംസ്ഥാനത്തെ ഏറ്റവും വലിയ ആദിവാസി പുരധിവാസ പദ്ധതിയെന്ന് ഖ്യാതികേട്ട സുഗന്ധഗിരിയിലെ ഭൂമി തൊഴിലാളികളായിരുന്ന ഗോത്രവിഭാഗക്കാര്‍ക്ക് പതിച്ചുനല്‍കിയിട്ട് രണ്ട് പതിറ്റാണ്ടായി. ഏലത്തിന്റെ പെരുമ അവസാനിച്ചെങ്കിലും മലനിരകള്‍ ആരെയും മാടിവിളിക്കും.
പ്രകൃതിസൗന്ദര്യം വഴിഞ്ഞൊഴുകുന്ന കാനനഗ്രാമം. കുത്തനെയുള്ള കയറ്റങ്ങളും താഴ്വരകളും.
പതഞ്ഞൊഴുകുന്ന അരുവികളും പാറക്കെട്ടും പുല്‍മേടും. വളഞ്ഞുപുളഞ്ഞുള്ള പാതകളും മലനിരകളുടെ ഹരിതാഭയും മനംമയക്കുന്ന കാഴ്ചകളാണ്. എത്ര ആസ്വദിച്ചാലും മതിവരാത്ത സൗന്ദര്യമാണിതിന്. .
"
https://www.facebook.com/Malayalivartha