കാഴ്ചക്കാരുടെ മനസ്സിനും ശരീരത്തിനും കുളിരുപകരുന്ന മനോഹര കാഴ്ചകളേകി നുരഞ്ഞൊഴുകി 'രാജ'ഗിരി വെള്ളച്ചാട്ടം
കാഴ്ചക്കാരുടെ മനസ്സിനും ശരീരത്തിനും കുളിരുപകരുന്ന മനോഹര കാഴ്ചകളേകി നുരഞ്ഞൊഴുകി 'രാജ'ഗിരി. പാറകളില്‍ തട്ടി തെന്നിത്തെറിക്കുന്ന ജലകണങ്ങള്‍, പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ മൂളിപ്പാട്ടുമായി താഴേക്കൊഴുകുന്ന ജലപ്രവാഹം. അതിനിടയില്‍ രൂപപ്പെട്ട ചെറു തടാകം.
കാഴ്ചക്കാരുടെ മനസ്സിനും ശരീരത്തിനും കുളിരുപകരുന്ന മനോഹര കാഴ്ചകളാണിത്. പ്രകൃതിഒരുക്കിയ സുന്ദരകാഴ്ചകള്‍ കാണാന്‍ സഞ്ചാരികളെ മാടിവിളിക്കുകയാണ് 'രാജഗിരി വെള്ളച്ചാട്ടം'.
പശ്ചിമഘട്ട മലനിരകളുടെ താഴ്വാരത്തുള്ള അസംഖ്യം അരുവികള്‍ ഒന്നിച്ചു ചേര്‍ന്ന് രൂപപ്പെട്ട തോട് ജലസമൃദ്ധമാണ്. താഴ്വാരങ്ങളെ കുളിരണിയിച്ച് രാജഗിരി, നിരത്തുപാറ, മാങ്കോട് വഴി, പത്തനാപുരത്ത് ചെന്ന് കല്ലടയാറ്റിലാണ് അവസാനിക്കുന്നത്.
കൂടലില്‍ നിന്ന് രാജഗിരി റോഡില്‍ 3 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പുന്നമൂട് വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന രാജഗിരി വെള്ളച്ചാട്ടത്തില്‍ എത്താം. എല്ലാ ദിവസവും നൂറ് കണക്കിന് വിനോദ സഞ്ചാരികള്‍ ആണ് വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ എത്തുന്നത്. കോന്നി മണ്ഡലത്തിലെ വിനോദ സഞ്ചാര ഭൂപടത്തിലെ ആകര്‍ഷകമായ കേന്ദ്രമായി മാറി ഈ വെള്ളച്ചാട്ടം .
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha