പുഴയിലൂടെ കാടിനടുത്തേക്ക് പോകാനും വന്യമൃഗങ്ങളെ സുരക്ഷിതമായി കാണാനും സൗകര്യമൊരുക്കുക ലക്ഷ്യം.... അതിരപ്പിള്ളിയില്‍ വിനോദസഞ്ചാരികള്‍ക്കായി ഉല്ലാസനൗക ഒരുങ്ങുന്നു....
പുഴയിലൂടെ കാടിനടുത്തേക്ക് പോകാനും വന്യമൃഗങ്ങളെ സുരക്ഷിതമായി കാണാനും സൗകര്യമൊരുക്കുക ലക്ഷ്യം.... അതിരപ്പിള്ളിയില്‍ വിനോദസഞ്ചാരികള്‍ക്കായി ഉല്ലാസനൗക ഒരുങ്ങുന്നു....
അതിരപ്പിള്ളികുത്തിന്റെ മുകളിലായാണ് ചങ്ങാടം ഒരുങ്ങിയിരിക്കുന്നത്. നിലവില്‍ രണ്ടു ചങ്ങാടങ്ങളാണ് നിര്‍മ്മിക്കുന്നത്. ഇതില്‍ ഒരെണ്ണത്തിന്റെ നിര്‍മ്മാണം ഏതാണ്ട് പൂര്‍ത്തിയായി. ചങ്ങാടത്തില്‍ മുള കൊണ്ട് ഇരിപ്പിടവും സജ്ജമാക്കി.
പുഴയില്‍ ഒഴുക്ക് ഇല്ലാത്തിടത്ത് സവാരി നടത്താനാണ് പദ്ധതി. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപത്തായി കാവല്‍മാടം പണിത തച്ചന്മാര്‍ തന്നെയാണ് ഉല്ലാസനൗക നിര്‍മ്മാണത്തിന് പിന്നിലും. ചങ്ങാടയാത്രയ്ക്ക് പ്രത്യേക ഫീസ് നല്‍കേണ്ടി വരും. ഇതുകൂടാതെ സഞ്ചാരികള്‍ക്കായി വനത്തിലൂടെയുള്ള ട്രക്കിങ്ങും ആരംഭിച്ചു.
"
https://www.facebook.com/Malayalivartha