വിനോദസഞ്ചാരികള്‍ക്ക് കാഴ്ചവിരുന്നൊരുക്കി സ്പാത്തോടിയ മരത്തിലെ പൂക്കള്‍
ശൈത്യകാലം ആസ്വദിക്കാന്‍ എത്തുന്ന വിനോദസഞ്ചാരികളെ വരവേല്‍ക്കാന്‍ മറയൂര്‍-മൂന്നാര്‍ റോഡിലും തേയില തോട്ടങ്ങളിലും സ്പാത്തോടിയ പൂത്ത് തുടങ്ങി.
ശൈത്യകാലം ആസ്വദിക്കാന്‍ എത്തുന്ന വിനോദസഞ്ചാരികളെ വരവേല്‍ക്കാന്‍ മറയൂര്‍-മൂന്നാര്‍ റോഡിലും തേയില തോട്ടങ്ങളിലും സ്പാത്തോടിയ പൂത്ത് തുടങ്ങി.
പൂത്തു തുടങ്ങിയിരിക്കുന്ന സ്പാത്തോടിയ മരത്തിലെ പൂക്കള്‍ മറയൂര്‍-മൂന്നാര്‍ റോഡില്‍ യാത്ര ചെയ്യുന്ന വിനോദസഞ്ചാരികള്‍ക്കും മറ്റ് യാത്രക്കാര്‍ക്കും കാഴ്ചവിരുന്നൊരുക്കുകയാണ്. രണ്ടുമാസം ഈ പൂക്കളുടെ വസന്തം തുടരും .ഇപ്പോള്‍തന്നെ കോടമഞ്ഞും തണുത്ത കാലാവസ്ഥയും അനുഭവപ്പെട്ടു തുടങ്ങി. നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് അതിശൈത്യം അനുഭവപ്പെടുന്നത്.
https://www.facebook.com/Malayalivartha