തലസ്ഥാന ജില്ലയിലെ അതിശക്ത മഴക്ക് ശമനം... പൊന്മുടിയടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറക്കാന്‍ തീരുമാനം....ജലാശയങ്ങളില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തി
തലസ്ഥാന ജില്ലയിലെ അതിശക്ത മഴക്ക് ശമനം.. പൊന്മുടിയടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറക്കാന്‍ തീരുമാനം. ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് നവംബര്‍ 22 ന് അടിച്ചിട്ട വിനോദ സഞ്ചാരകേന്ദ്രങ്ങളാണ് വീണ്ടും തുറക്കാന്‍ തീരുമാനമായിട്ടുള്ളത്.
പൊന്മുടിക്ക് പുറമേ കല്ലാര്‍, മങ്കയം ഇക്കോടൂറിസം കേന്ദ്രങ്ങളും ഇന്നു മുതല്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നാണ് അറിയിപ്പ്. എന്നാല്‍ വിനോദ സഞ്ചാരത്തിനെത്തുന്നവര്‍ക്ക് ഇവിടെ ജലാശയങ്ങളില്‍ ഇറങ്ങുന്നതിന് വിലക്കുണ്ടായിരിക്കും. ജലാശയങ്ങളില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് തിരുവനന്തപുരം ഡി എഫ് ഒ .
അതേസമയം സംസ്ഥാനത്താകെ കനത്തമഴയ്ക്ക് താത്കാലിക ശമനമായിട്ടുണ്ട്. ഇന്ന് ഒരു ജില്ലയിലും പ്രത്യേക ജാഗ്രത നിര്‍ദ്ദേശങ്ങളൊന്നും കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടില്ല. എന്നാല്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും, നവംബര്‍ 26 മുതല്‍ 29 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് .
"
https://www.facebook.com/Malayalivartha