മൂന്നാര്‍ തണുത്ത് വിറയ്ക്കുന്നു
വൈകിയാണെങ്കിലും മൂന്നാര്‍ അതിശൈത്യത്തിലേക്ക് നീങ്ങുന്നു. കനത്ത കുളിരില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളായി മൂന്നാര്‍ തണുത്തു വിറയ്ക്കുകയാണ്. ശനിയാഴ്ച രാത്രി തണുപ്പ് മൈനസ് ഡിഗ്രിയിലെത്തിയിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചയില്‍ തണുപ്പ് മൈനസ് മൂന്നു ഡിഗ്രിവരെയെത്തി.
വരും ദിവസങ്ങളില്‍ തണുപ്പ് ഇനിയും കൂടുമെന്നാണ് കരുതുന്നത്. മൂന്നാറില്‍ ടൗണ്‍ പരിസരങ്ങളില്‍ പൂജ്യം ഡിഗ്രിയും സമീപ എസ്‌റ്റേറ്റുകളായ പെരിയവര, കന്നിമല തുടങ്ങിയ എസ്‌റ്റേറ്റുകളില്‍ മൈനസ് മൂന്നു ഡിഗ്രിയുമാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം ശൈത്യമെത്താന്‍ വൈകിയിരുന്നു.
ഡിസംബര്‍ അവസാനിക്കുമ്പോഴും കാര്യമായ തണുപ്പ് അനുഭവപ്പെട്ടിരുന്നില്ല. കഴിഞ്ഞ വര്‍ഷം ഇതേ സമയം തണുപ്പ് മൈനസ് ഡിഗ്രിയിലെത്തിയിരുന്നു. കന്നിമല എസ്‌റ്റേറ്റിലെ പുല്‍പ്രതലങ്ങള്‍ മഞ്ഞില്‍ക്കുളിച്ചാണ് കിടന്നിരുന്നത്. ശൈത്യം കനത്തതോടെ തണുപ്പ് ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ എണ്ണമേറുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha