മഴ കനത്തതോടെ തിരുവനന്തപുരത്ത് ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ താത്ക്കാലികമായി അടച്ചു... തിരുവനന്തപുരത്ത് മഴ തുടരുന്ന സാഹചര്യത്തിലാണ് മുന്‍കരുതല്‍ നടപടിയായി ടൂറിസം കേന്ദ്രങ്ങള്‍ അടച്ചത്
മഴ കനത്തതോടെ തിരുവനന്തപുരത്ത് ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു. പൊന്മുടി, കല്ലാര്‍, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങളാണ് താല്‍ക്കാലികമായി അടച്ചത്.
തിരുവനന്തപുരത്ത് മഴ തുടരുന്ന സാഹചര്യത്തിലാണ് മുന്‍കരുതല്‍ നടപടിയായി ടൂറിസം കേന്ദ്രങ്ങള്‍ അടച്ചത്.
തിരുവനന്തപുരത്തിന് പുറമെ, കൊല്ലം പത്തനംതിട്ട ജില്ലകളിലും തീവ്രമഴ മുന്നറിയിപ്പാണ് പുറപ്പെടുവിച്ചിട്ടുള്ളത്. ബംഗാള്‍ ഉള്‍ക്കടലില്‍ തെക്കന്‍ ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ചക്രവാതചുഴിയുടെ സ്വാധീനഫലമായാണ് മഴ ശക്തമായത്.
ഇന്ന് എറണാകുളം ജില്ലയില്‍ യെല്ലോ അലര്‍ട്ട്, മലയോര മേഖലകളില്‍ മഴ ശക്തിപ്പെടാന്‍ സാദ്ധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം, കേരള തീരത്ത് ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യത. സംസ്ഥാനത്ത് രണ്ടു ദിവസം കൂടി ഒറ്റപ്പെട്ട മഴ തുടരും. ദീര്‍ഘനേരം നില്‍ക്കുന്ന ശക്തികുറഞ്ഞ മഴയാകും ലഭിക്കുകയെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഇന്ന് എറണാകുളം ജില്ലയില്‍ യെല്ലോ അലര്‍ട്ട്. മറ്റ് ജില്ലകളില്‍ മുന്നറിയിപ്പില്ല.
ശ്രീലങ്കയ്ക്ക് സമീപം രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്തില്‍ കിഴക്കന്‍ കാറ്റ് ശക്തമാകുന്നതിനാലാണ് മഴ ലഭിക്കുന്നത്. കാറ്റിന്റെ ശക്തി കുറഞ്ഞ് തമിഴ്‌നാട് ഭാഗത്തേക്ക് നീങ്ങുന്നതിനാല്‍ രണ്ടുദിവസം കഴിഞ്ഞ് മഴ കുറയും.
ഇന്നലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ശക്തമായ മഴയാണ് ലഭിച്ചത്. തിരുവനന്തപുരത്ത് ശനിയാഴ്ച പുലര്‍ച്ചെ രണ്ടിന് ആരംഭിച്ച മഴ ഇന്നലെ വൈകിട്ടുവരെ തുടര്‍ന്നിരുന്നു.
"
https://www.facebook.com/Malayalivartha