അതിശൈത്യം.... അവധി ആഘോഷിക്കാന്‍ വിനോദസഞ്ചാരികള്‍ മൂന്നാറില്‍ ഒഴുകിയെത്തുന്നു....
അതിശൈത്യം.... അവധി ആഘോഷിക്കാന്‍ വിനോദസഞ്ചാരികള്‍ മൂന്നാറില്‍ ഒഴുകിയെത്തുന്നു....സീസണിലെ ഏറ്റവും താഴ്ന്ന താപനിലയായ നാല് ഇന്നലെ രേഖപ്പെടുത്തി.
ചെണ്ടുവര, തെന്മല, കുണ്ടള,ചിറ്റുവര എന്നിവിടങ്ങളിലാണ് ഇന്നലെ നാല് ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്. മൂന്നാര്‍ ടൗണ്‍, നല്ലതണ്ണി എന്നിവിടങ്ങളില്‍ ആറും മാട്ടുപ്പെട്ടിയില്‍ എട്ടുമായിരുന്നു ഇന്നലത്തെ താപനില. സഞ്ചാരികളുടെ വരവ് വര്‍ദ്ധിച്ചതോടെ ടൗണ്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഗതാഗത കുരുക്കും പതിവായി.ക്രിസ്മസ് ന്യൂ ഇയര്‍ അവധി ആഘോഷിക്കാനായി ശനിയാഴ്ച മുതലാണ് മൂന്നാറില്‍ സഞ്ചാരികളുടെ തിരക്ക് ആരംഭിച്ചത്.
മൂന്നാറിന് പുറമേ ഇടുക്കിയിലെ മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സഞ്ചാരികളുടെ ഒഴുക്കാണ്. വാഗമണില്‍ വന്നുപോകുന്ന സഞ്ചാരികളാണ് കൂടുതലും. കാലാവസ്ഥയും അനുകൂലമായതോടെ വരും ദിവസങ്ങളില്‍ വാഗമണ്‍ സഞ്ചാരികളെക്കൊണ്ട് നിറയാനാണ് സാധ്യത. വാഗമണ്ണിലെ മൊട്ടക്കുന്നുകള്‍, പൈന്‍ ഫോറസ്റ്റ്, വിവിധ വ്യൂ പോയ്ന്റുകള്‍, തേയിലത്തോട്ടങ്ങള്‍, അഡ്വഞ്ചര്‍ പാര്‍ക്ക്, സിനിമ ഷൂട്ടിങ് ലൊക്കേഷനുകള്‍ എന്നിവയിലെല്ലാം വന്‍ തിരക്കാണ്.
https://www.facebook.com/Malayalivartha