വേനലവധിക്ക് മുന്‍പേ കോവളം തീരത്ത് സഞ്ചാരികളുടെ തിരക്കേറുന്നു.... കടലിലിറങ്ങുന്ന സഞ്ചാരികളെ നിയന്ത്രിക്കാന്‍ ലൈഫ്ഗാര്‍ഡുകളും
വേനലവധിക്ക് മുന്‍പേ കോവളം തീരത്ത് സഞ്ചാരികളുടെ തിരക്ക് തുടങ്ങി. കുടുംബമായെത്തുന്നവരാണ് അധികവും. ഉച്ചകഴിയുന്നതോടെയാണ് തിരക്കേറുന്നത്.കടലിലിറങ്ങുന്ന സഞ്ചാരികളെ നിയന്ത്രിക്കാന്‍ ലൈഫ്ഗാര്‍ഡുകളും ്. വിദേശ സഞ്ചാരികള്‍ക്ക് പുറമെ മലപ്പുറം,കോഴിക്കോട്,കണ്ണൂര്‍,പാലക്കാട് ജില്ലകളിലെ സഞ്ചാരികളാണ് അധികമായി വരുന്നത്.
ചെറിയതോതില്‍ ഉത്തരേന്ത്യന്‍ സഞ്ചാരികളുടെയും കര്‍ണാടക,തമിഴ്‌നാട് സ്വദേശികളുടെയും ഒഴുക്കുണ്ട്. വിദേശ സഞ്ചാരികളുടെ എണ്ണം ഫെബ്രുവരി ആദ്യവാരത്തോടെയാണ് വര്‍ദ്ധിച്ചത്.
രണ്ടുമാസത്തെ വേനലവധിയാണ് വരുന്നത്. ചെറുകിട കച്ചവടക്കാരുടെ പ്രധാന വരുമാനസ്രോതസ്സ് ഏപ്രില്‍,മേയ് മാസങ്ങളിലാണ്. കോവളം ബീച്ച് (ഗ്രോവ് ബീച്ച്),ഹൗവ്വാബീച്ച്,ലൈറ്റ്ഹൗസ് ബീച്ച്,സമുദ്രാബീച്ച് എന്നിവിടങ്ങളിലാണ് അധികമായി സഞ്ചാരികളെത്തുന്നത്.
ബീച്ചുകളിലേക്ക് സഞ്ചാരികളുടെ തിരക്ക് കൂടിയതോടെ കുട,കട്ടില്‍ എന്നിവ വാടകയ്ക്ക് നല്‍കുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചു.സഞ്ചാരികളുടെ തിരക്ക് കൂടിയതോടെ കോവളം തീരത്ത് കൂടുതല്‍ പൊലീസിനെ വിന്യസിക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്.
"
https://www.facebook.com/Malayalivartha