നെയ്യാര്‍ വന്യജീവി സങ്കേതം
കേരളത്തിന്റെ തെക്കേ ഭാഗത്തായി, പശ്ചിമഘട്ടത്തിന്റെ തെക്കു കിഴക്കേ മൂലയിലാണ് നെയ്യാര്‍ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നത്. നെയ്യാറിന്റേയും അതിന്റെ പോഷകനദികളായ മുല്ലാര്‍, കല്ലാര്‍ എന്നിവയുടെയും ഡ്രെയിനേജ് ബേസിന്‍ ആണ് ഈ പ്രദേശം. ഇത് തിരുവനന്തപുരം സിറ്റിയില്‍ നിന്നും 30 കി.മി മാത്രം ദൂരത്താണ്. 1958- ല്‍ തന്നെ ഇവിടം വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചിരുന്നെങ്കിലും വന്യജീവി സംരക്ഷണത്തിനായി അധികം ഒന്നും ചെയ്യുകയുണ്ടായില്ല. എന്നാല്‍ 1985-ല്‍ വന്യജീവി വിഭാഗം രൂപവത്‌ക്കരിച്ചതിനുശേഷമാണ് വന്യജീവി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂടിയത്. 12000 ഹെക്‌ടര്‍ വിസ്‌തീര്‍ണ്ണമുള്ള നെയ്യാര്‍ സങ്കേതത്തില്‍ നൈസര്‍ഗ്ഗിക സസ്യ ജാലങ്ങളുടെ ഒരു വന്‍ ശ്രേണിയാണുള്ളത്. ഇവിടത്തെ സസ്യജാലങ്ങളുടെ വൈവിധ്യം ഇതിനെ ജീന്‍പൂള്‍സംരക്ഷിതമേഖലയാക്കി തീര്‍ക്കുന്നു.
1868 മീ ഉയരമുള്ള അഗസ്‌ത്യാര്‍ മലയാണ് ഇവിടെയുള്ള മറ്റൊരു പ്രധാന ആകര്‍ഷണം. നെയ്യാര്‍ വന്യജീവി സങ്കേതത്തിന്റെ കിഴക്കേ അതിര്‍ത്തിയില്‍ തമിഴ്‌നാട്ടിലെ മുണ്ടന്‍തുറൈ ടൈഗര്‍ റിസേര്‍വ്വും, തെക്കേ അതിര്‍ത്തിയില്‍ നെയ്യാറ്റിന്‍കര താലൂക്കുമാണ്. നെയ്യാറും അതിന്റെ പോഷകനദിയും ഈ സങ്കേതത്തിന്റം മുഴുവന്‍ നീളത്തിലും ഒഴുകുന്നുണ്ട്. അഗസ്‌താര്‍ മലയില്‍ നിന്നുത്ഭവിക്കുന്ന നെയ്യാറിലെ ജലമാണ് ജലസേചന പദ്ധതിയ്‌ക്കായി നെയ്യാറില്‍ നിര്‍മ്മിച്ച ഡാമില്‍ ശേഖരിക്കുന്നത്.
നെയ്യാര്‍ വന്യജീവി സങ്കേതത്തിന്റെ അഡ്‌മിനിസ്‌ട്രേറ്റീവ് കോംപ്ലക്‌സ് നെയ്യാര്‍ഡാമിന്റെ 1 കി. മീ പടിഞ്ഞാറുമാറിയാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ ഒരു ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ചീങ്കണ്ണി ഫാം, ഓഫീസ്, കോര്‍ട്ടേഴ്‌സ്, റസ്റ്റ് ഹൗസ്, യൂത്ത് ഹോസ്റ്റല്‍ എന്നിവയും ഉണ്ട്. ഇവിടെ ഉള്ള ലയണ്‍ സഫാരി പാര്‍ക്ക്, ചീങ്കണ്ണി ഫാം, തടാകത്തിലെ ബോട്ടിംഗ് എന്നിങ്ങനെ എല്ലാ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്.
കേരള ടൂറിസം ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ നെയ്യാര്‍ സങ്കേതത്തിലേയ്‌ക്ക് കണ്ടക്‌റ്റഡ് ടൂര്‍സ് ഏര്‍പ്പാടു ചെയ്യുന്നുണ്ട്. അഗസ്‌ത്യാര്‍മല പ്രദേശത്താണെങ്കില്‍ ഔഷധസസ്യങ്ങളുള്‍പ്പെടെ വിവിധ സ്‌പീഷിസിലുള്ള സസ്യങ്ങള്‍ കാണുന്നുണ്ട്. 109 അപൂര്‍വ്വ ഇനം സസ്യങ്ങളെ ഇവിടെ കണ്ടെത്തിയിട്ടുള്ളതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. വേനല്‍ക്കാലത്ത് അഗസ്‌ത്യാര്‍ മലയിലേയ്‌ക്ക് മലകറ്റം(trekking) നടത്തുവാന്‍ സന്ദര്‍ശകരെ അനുവദിക്കാറുണ്ട്.
https://www.facebook.com/Malayalivartha