ഊട്ടി പുഷ്പമേള മേയ് 10ന് ... 126ാമത് പുഷ്പ പ്രദര്‍ശനത്തിന് ഊട്ടി സസ്യോദ്യാനം പതിനായിരക്കണക്കിന് പൂക്കളാല്‍ അലംകൃതമായി... പുഷ്പമേള ആസ്വദിക്കാന്‍ വിദേശികളടക്കമുള്ള വിനോദ സഞ്ചാരികളുടെ തിരക്കേറുന്നു
ഊട്ടി പുഷ്പമേള മേയ് 10ന് ... 126ാമത് പുഷ്പ പ്രദര്‍ശനത്തിന് ഊട്ടി സസ്യോദ്യാനം പതിനായിരക്കണക്കിന് പൂക്കളാല്‍ അലംകൃതമായി... പുഷ്പമേള ആസ്വദിക്കാന്‍ വിദേശികളടക്കമുള്ള വിനോദ സഞ്ചാരികളുടെ തിരക്കേറുന്നു.
മുതിര്‍ന്നവര്‍ക്ക് 100 രൂപയും കുട്ടികള്‍ക്ക് 50 രൂപയുമാണ് ചാര്‍ജ്. ടിക്കറ്റിനുപകരം പാസാണ് നല്‍കുക. ഈ പാസുപയോഗിച്ച് സസ്യോദ്യാനം, ദോഡാബെട്ട, ബോട്ട് ഹൗസ്, റോസ് ഗാര്‍ഡന്‍, ടീ ഫാക്ടറി, ബസ്സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ യാത്രചെയ്യാം. ഓരോ അരമണിക്കൂറിളും ഓരോ പോയന്റിലും ഒരു ബസ് എത്തും. ഒരുദിവസം എപ്പോള്‍ വേണമെങ്കിലും മാറിമാറി യാത്രചെയ്യാം. ഇതിനായി ശനിയാഴ്ചമുതല്‍ 20 സ്‌പെഷല്‍ ബസുകള്‍ സര്‍വീസ് ആരംഭിച്ചിട്ടുണ്ട്.
ഇനിയുള്ള ദിവസങ്ങളില്‍ ഊട്ടിയിലേക്ക് വരുന്നവര്‍ താമസിക്കാന്‍ മുറികള്‍ മുന്‍കൂട്ടി ബുക്കുചെയ്യുന്നത് നല്ലതായിരിക്കും.
10 ദിവസമാണ് മേള നടക്കുക. 45,000 ചട്ടികളിലായാണ് വിവിധ വര്‍ണങ്ങളിലുള്ള പുഷ്പങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഡാലിയ, മേരിഗോള്‍ഡ്, ഫാന്‍സി, പിറ്റോണിയ, സാല്‍വിയ, ചെണ്ടുമല്ലി ഉള്‍പ്പെടെ 300ലേറെ പൂച്ചെടികള്‍ പുഷ്പിച്ചിട്ടുണ്ട്.
പ്രത്യേകം തയാറാക്കിയ ഗാലറികളിലും ഗാര്‍ഡന്‍ മൈതാനിയിലും ഗ്ലാസ് ഹൗസിലുമെല്ലാം പൂക്കള്‍ കൊണ്ട് അലങ്കാരം തീര്‍ത്തിട്ടുണ്ട്.
പുഷ്പമേള ആസ്വദിക്കാന്‍ വിദേശികളടക്കമുള്ള വിനോദ സഞ്ചാരികള്‍ ഊട്ടിയില്‍ എത്താറുണ്ട്. കനത്ത ചൂടില്‍നിന്നു രക്ഷതേടി ജനം ഊട്ടിയിലേക്ക് ഒഴുകുവാന്‍ തുടങ്ങി. ഇവരെ വരവേല്‍ക്കാന്‍ ജില്ലാ ഭരണകൂടവും ഹോര്‍ട്ടിക്കള്‍ച്ചര്‍ വകുപ്പും വിനോദസഞ്ചാരവകുപ്പും എല്ലാ സംവിധാനങ്ങളും ഒരുക്കുന്ന തിരക്കിലാണ്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ റോസ് ഷോ, ഫ്രൂട്ട് ഷോ, സ്‌പൈസസ് ഷോ എന്നിവ നടത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് മേയ് 17ന് ആരംഭിക്കേണ്ട പുഷ്പമേള നേരത്തെ നടത്താനും കൂടുതല്‍ ദിവസം പ്രദര്‍ശനം നീട്ടാനും കാര്‍ഷിക വകുപ്പ് തീരുമാനിച്ചത്. ഇതിനുള്ള അനുമതി തെരഞ്ഞെടുപ്പ് കമീഷന്‍ നല്‍കിയതായി ജില്ല കലക്ടര്‍ .
"
https://www.facebook.com/Malayalivartha