സന്ദര്‍ശകരുടെ ശ്രദ്ധയ്ക്ക്.... ഊട്ടി, കൊടൈക്കനാല്‍ എന്നീ വിനോദസഞ്ചാര മേഖലകള്‍ സന്ദര്‍ശിക്കണമെങ്കില്‍ ഇന്ന് മുതല്‍ ഇ-പാസ് നിര്‍ബന്ധം....ടൂറിസ്റ്റ് വാഹനങ്ങള്‍ക്കും വാണിജ്യവാഹനങ്ങള്‍ക്കും ഇ-പാസ് വേണം
സന്ദര്‍ശകരുടെ ശ്രദ്ധയ്ക്ക്.... ഊട്ടി, കൊടൈക്കനാല്‍ എന്നീ വിനോദസഞ്ചാര മേഖലകള്‍ സന്ദര്‍ശിക്കണമെങ്കില്‍ ഇന്ന് മുതല്‍ ഇ-പാസ് നിര്‍ബന്ധം. വിനോദസഞ്ചാരികളുടെ വരവ് നിയന്ത്രിക്കുന്നതിനും നീലഗിരിയുടെ ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനുമായി മദ്രാസ് ഹൈകോടതിയാണ് ഇ-പാസ് നിര്‍ബന്ധമാക്കിയത്.
മേയ് ഏഴ് മുതല്‍ ജൂണ്‍ 30 വരെയാണ് കാലയളവ്. ജസ്റ്റിസുമാരായ ഡി ഭരത ചക്രവര്‍ത്തി, എന്‍.സതീഷ് കുമാര്‍ എന്നിവരടങ്ങിയ പ്രത്യേക ഡിവിഷന്‍ ബെഞ്ചാണ് ഇ-പാസ് അവതരിപ്പിച്ചത്.
epass.tnega.org എന്ന വെബ്സൈറ്റ് വഴി ഇ-പാസിന് രജിസ്റ്റര്‍ചെയ്യാവുന്നതാണ്. . ടൂറിസ്റ്റ് വാഹനങ്ങള്‍ക്കും വാണിജ്യവാഹനങ്ങള്‍ക്കും ഇ-പാസ് വേണം. വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്ന ടൂറിസ്റ്റ് വാഹനങ്ങളിലെയും വാണിജ്യ വാഹനങ്ങളിലെയും ഡ്രൈവര്‍മാര്‍ക്ക് ക്യു.ആര്‍. കോഡ് അവരുടെ മൊബൈല്‍ ഫോണില്‍ ലഭ്യമാകും. ക്യു.ആര്‍. കോഡ് സ്‌കാന്‍ ചെയ്തശേഷം മാത്രമേ കടത്തിവിടുകയുള്ളു.
അപേക്ഷിക്കുന്നവര്‍ പേരും മേല്‍വിലാസവും ഫോണ്‍ നമ്പറും നല്‍കണം. എത്രദിവസം താമസിക്കുന്നു, ഏത് വാഹനമാണ് ഉപയോഗിക്കുന്നത് എന്ന് കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്. വിദേശ ടൂറിസ്റ്റുകള്‍ക്ക് അവരുടെ ഇ-മെയില്‍ ഐ.ഡി. ഉപയോഗിച്ച് രജിസ്റ്റര്‍ചെയ്യാനാകും. വ്യവസ്ഥകള്‍ക്ക് വിധേയമായി അപേക്ഷിക്കുന്നവര്‍ക്കെല്ലാം ഇ-പാസ് ലഭിക്കുമെന്ന് നീലഗിരി കളക്ടര്‍.വിനോദസഞ്ചാരികളുടെ ആധിക്യം മേഖലയില്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുവെന്ന ഹര്‍ജിയിലാണ് കോടതി നടപടി.
"
https://www.facebook.com/Malayalivartha