ഊട്ടിയില്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ 126ാമത് പുഷ്പ പ്രദര്‍ശനം.... പുഷ്പമേളയില്‍ 35,000ത്തോളം പൂച്ചട്ടികള്‍, റോസ് പാര്‍ക്കില്‍ 4,000 ഇനങ്ങളിലുള്ള റോസാപ്പൂക്കള്‍
ഊട്ടി ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ നടക്കുന്ന 126ാമത് പുഷ്പ പ്രദര്‍ശനത്തോടൊപ്പം വിജയനഗരം റോസ് പാര്‍ക്കിലെ 19ാമത് റോസ് പ്രദര്‍ശനവും തമിഴ്നാട് ചീഫ് സെക്രട്ടറി ശിവദാസ് മീണ ഉദ്ഘാടനം ചെയ്തു.
പുഷ്പമേളയില്‍ 35,000ത്തോളം പൂച്ചട്ടികള്‍ ഒരുക്കിയിട്ടുണ്ട്. സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനായി വര്‍ണാഭമായ പുഷ്പങ്ങളുള്ള കൂറ്റന്‍ പുഷ്പ പ്രദര്‍ശനവും 44 അടി വീതിയും 35 അടി ഉയരവുമുള്ള ഡിസ്‌നി കാസില്‍ ഭീമാകാരവും ഒരുക്കിയിട്ടുണ്ട്.മിക്കി മൗസ്, മിന്നി മൗസ്, ഗോബി പ്ലൂട്ടോ, ഡൊണാള്‍ഡ് ഡക്ക് എന്നീ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുള്ള പ്രതിമ കുട്ടികളുടെ ആകര്‍ഷണമാണ്. 33 അടി നീളവും 20 അടി ഉയരവും 25 അടി വീതിയും 80,000 കാര്‍ണേഷന്‍ പൂക്കളും കൊണ്ട് ഒരുക്കിയ പര്‍വത ട്രെയിന്‍ രൂപകല്‍പന ചെയ്തതും വേറിട്ട കാഴ്ചയാണ്.
പാര്‍ക്കില്‍ നട്ടുപിടിപ്പിച്ച 6.5 ലക്ഷത്തോളം പുഷ്പ തൈകളും പൂക്കളത്തില്‍ ക്രമീകരിച്ചിരിക്കുന്ന വിവിധ രൂപങ്ങളിലുള്ള 2.6 ലക്ഷത്തോളം പൂക്കളും മനോഹരമാണ്. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി ഊട്ടി റോസ് പാര്‍ക്കില്‍ 4,000 ഇനങ്ങളിലുള്ള റോസാപ്പൂക്കള്‍ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. ഏകദേശം 3.5 ലക്ഷം പൊതുജനങ്ങളും വിനോദസഞ്ചാരികളും ഗാര്‍ഡന്‍ സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷ.
"
https://www.facebook.com/Malayalivartha