കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ നിന്ന് തിരുവള്ളുവര്‍ പ്രതിമയിലേക്ക് കണ്ണാടിപ്പാലം വരുന്നു ....
കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ നിന്ന് തിരുവള്ളുവര്‍ പ്രതിമയിലേക്ക് കണ്ണാടിപ്പാലം വരുന്നു .... കന്യാകുമാരി ഭഗവതി അമ്മന്‍ ക്ഷേത്രമാണ് അവിടുത്തെ ഏറ്റവും വലിയ ആകര്ഷണങ്ങളില്‍ ഒന്ന്. ഇത് കൂടാതെ മൂന്നു കടലുകള്‍ ഒന്നിച്ചു ചേരുന്ന ത്രിവേണീ സംഗമത്തില്‍ സ്‌നാനത്തിനും അവിടെ നിന്നുള്ള സൂര്യോദയ സൂര്യാസ്തമയ ദര്‍ശനത്തിനുമായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും നിരവധി സഞ്ചാരികള്‍ കന്യാകുമാരി സന്ദര്‍ശിക്കാറുണ്ട്.
കടലിനു നടുവില്‍ സ്ഥിതി ചെയ്യുന്ന വിവേകാനന്ദ സ്മാരകവും അതിന്റെ തൊട്ടടുത്ത് പില്‍ക്കാലത്ത് ഉയര്‍ന്ന തിരുവള്ളുവര്‍ പ്രതിമയും കാണേണ്ടതു തന്നെ. വിവേകാനന്ദപ്പാറയിലേക്ക് ഉള്ള ജലമാര്‍ഗ്ഗം ആഴത്തിലുള്ളതായതിനാല്‍ കന്യാകുമാരിയില്‍ നിന്ന് ബോട്ട് മാര്‍ഗം എത്തിച്ചേരാന്‍ പറ്റും. എന്നാല്‍ തിരുവള്ളുവര്‍ പ്രതിമയിലേക്കുള്ള പാത ആഴം കുറഞ്ഞതും അവിടെ ധാരാളം പാറകളുമുണ്ട്.ഇതുമൂലം കടലില്‍ നീരൊഴുക്ക് കുറവുള്ള സമയങ്ങളില്‍ വിവേകാനന്ദ സ്മൃതിമണ്ഡപത്തിലേക്കുള്ള ബോട്ട് ഗതാഗതത്തെ തിരുവള്ളുവര്‍ പ്രതിമയിലേക്ക് കടത്തിവിടില്ല.
ഇതുമൂലം ഇവിടെയെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് പലപ്പോഴും തിരുവള്ളുവര്‍ പ്രതിമ സന്ദര്‍ശിക്കാന്‍ കഴിയാറില്ല.തിരുവള്ളുവര്‍ പ്രതിമയുടെ ഉയരം 133 അടിയാണ്. ഈ സാഹചര്യത്തിലാണ് 37 കോടി രൂപ ചെലവില്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ വിവേകാനന്ദ സ്മൃതിമണ്ഡപത്തില്‍ നിന്നും തിരുവള്ളുവര്‍ പ്രതിമ വരെ ഒരു കണ്ണാടിപ്പാലം നിര്‍മ്മിക്കാന്‍ ആരംഭിച്ചത്. 72 മീറ്റര്‍ നീളവും,10 മീറ്റര്‍ വീതിയുമുള്ള പാലം വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന രീതിയില്‍ കണ്ണാടിയിലാണ് നിര്‍മ്മിക്കുക.
https://www.facebook.com/Malayalivartha