സീസണുകള്‍ വ്യത്യാസമില്ലാതെ സന്ദര്‍ശകരെ കുത്തിനിറച്ച വാഹനങ്ങളുടെ കുത്തൊഴുക്ക് ..... വയനാട്ടിലേക്കുള്ള വാഹനപ്പെരുപ്പം കര്‍ശനമായി നിയന്ത്രിക്കാന്‍ നിയമനിര്‍മാണം നടത്തണമെന്നും ഇതുസംബന്ധിച്ച് പഠിക്കാനും ശിപാര്‍ശകള്‍ സമര്‍പ്പിക്കാനുമായി വിദഗ്ധ സമിതിയെ നിയമിക്കണമെന്നും വയനാട് പ്രകൃതി സംരക്ഷണ സമിതി
വയനാടിന്റെ പ്രകൃതിയെയും കൃഷിയെയും ജനജീവിതത്തെയും ഗുരുതരമായി ബാധിച്ച വാഹനപ്പെരുപ്പം കര്‍ശനമായി നിയന്ത്രിക്കാന്‍ നിയമനിര്‍മാണം നടത്തണമെന്നും ഇതുസംബന്ധിച്ച് പഠിക്കാനും ശിപാര്‍ശകള്‍ സമര്‍പ്പിക്കാനുമായി വിദഗ്ധ സമിതിയെ നിയമിക്കണമെന്നും വയനാട് പ്രകൃതി സംരക്ഷണ സമിതി. വയനാടിന്റെ ജനസംഖ്യയുടെ ഇരട്ടി സന്ദര്‍ശകരാണ് മാസം തോറും വന്നിട്ടു പോകുന്നത്.
കൊടൈക്കനാലിനും ഊട്ടിക്കും പുറത്തുള്ള വാഹനങ്ങള്‍ക്ക് ഈപാസ് മുഖേന പ്രവേശന ഫീസ് ഈടാക്കി വാഹനപ്രവേശം നിയന്ത്രിക്കണമെന്നും വാഹനങ്ങളുടെ വാഹകശേഷി നിര്‍ണയിക്കണമെന്നുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവിട്ട മാതൃക നമുക്കും സ്വീകരിക്കാവുന്നതാണ്.
ഊട്ടിയുടെയും കൊടൈക്കനാലിന്റെയും പരിസ്ഥിതി സന്തുലനത്തെയും സ്വൈര ജീവിതത്തെയും കൃഷിയെയും ജലസുരക്ഷയെയും ഗുരുതരമായി ബാധിച്ചു എന്നു കണ്ടെത്തിയതിനെ തുടര്‍ത്താണ് കോടതി വിധി.
അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ഇതര ജില്ലകളില്‍ നിന്നും അവധി ദിവസങ്ങളിലും അല്ലാത്തപ്പോഴും സീസണുകള്‍ വ്യത്യാസമില്ലാതെ സന്ദര്‍ശകരെ കുത്തിനിറച്ച വാഹനങ്ങളുടെ കുത്തിയൊഴുക്കാണ് ഇപ്പോള്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇത് വയനാട്ടിലെ സാധാരണക്കാരുടെ സൈ്വര ജീവിതം താറുമാറാക്കിയിരിക്കുന്നു. വയനാടന്‍ ചുരങ്ങളില്‍ സ്ഥിരമായി അനുഭവപ്പെടുന്ന ഗതാഗത സ്തംഭനത്തിന്റെ പ്രധാന കാരണം ഇതാണ്. കൃഷിയെയും ജല ലഭ്യതയെയും ഇത് ഗുരുതരമായി ബാധിച്ചിരിക്കുന്നു. വന്യജീവി പ്രശ്‌നം വര്‍ധിക്കാന്‍ ടൂറിസവും വാഹനപ്പെരുപ്പവുമാണ് മുഖ്യ കാരണമാകുന്നത്.
"
https://www.facebook.com/Malayalivartha