ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ 17 ദിവസം നീണ്ടുനിന്ന പുഷ്പ പ്രദര്‍ശനം സമാപിച്ചു...
ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ 17 ദിവസം നീണ്ടുനിന്ന പുഷ്പ പ്രദര്‍ശനം സമാപിച്ചു. 2.41 ലക്ഷം സഞ്ചാരികളാണ് പ്രദര്‍ശനം കാണാനെത്തിയത്. എല്ലാ വര്‍ഷവും മേയ് മാസത്തില്‍ റോസ് എക്‌സിബിഷനും ഫലപ്രദര്‍ശനവും സംഘടിപ്പിക്കാറുണ്ട്.
ഇത് കാണാന്‍ ധാരാളം വിനോദസഞ്ചാരികള്‍ ഊട്ടിയിലേക്ക് ഒഴുകിയെത്തുന്നത് പതിവാണ്. 20 അടി ഉയരത്തില്‍ ഡിസ്‌നി വേള്‍ഡ്, നീലഗിരി പര്‍വത റെയില്‍, മഷ്‌റൂം, പിരമിഡ്, നീരാളി, ഗിറ്റാര്‍ തുടങ്ങിയവയുടെ പുഷ്പ മാതൃകകള്‍ സഞ്ചാരികള്‍ക്ക് കാഴ്ചാവിരുന്നായിരുന്നു.
മേയ് 10ന് ആരംഭിച്ച പുഷ്പമേള 20 വരെ നടത്താനായിരുന്നു ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പ് ആദ്യം ആലോചിച്ചിരുന്നതെങ്കിലും വിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിച്ചതിനാല്‍ ആറു ദിവസത്തേക്കുകൂടി നീട്ടിയിരുന്നു.
"
https://www.facebook.com/Malayalivartha