സഞ്ചാരികളുടെ മനം കവര്‍ന്ന് തിരികക്കയം വെള്ളച്ചാട്ടം
സഞ്ചാരികളുടെ മനം കവര്‍ന്ന് തിരികക്കയം വെള്ളച്ചാട്ടം.സഞ്ചാരികളുടെ അതി സാഹസികതയില്‍ ഭയന്ന് നാട്ടുകാരും. വാണിമേലിലെ തിരികക്കയം വെള്ളച്ചാട്ടമാണ് നാട്ടുകാരെ ഭീതിപ്പെടുത്തുന്നത്. ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള കാലഘട്ടത്തിലാണ് മനോഹര കാഴ്ചയുമായി തിരികക്കയം നിറഞ്ഞുനില്‍ക്കുക.
ഈ സീസണില്‍ ദിനംപ്രതി നിരവധിപേരാണ് വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തിച്ചേരുന്നത്. 50 അടിയോളം മുകളില്‍നിന്നു വെള്ളം ഊര്‍ന്നിറങ്ങി പാറക്കെട്ടില്‍നിന്ന് ചിതറി തെറിക്കുന്നതാണ് പ്രധാന ആകര്‍ഷണമായിട്ടുള്ളത്.എന്നാല്‍, വിദൂരങ്ങളില്‍നിന്ന് എത്തുന്ന സഞ്ചാരികള്‍ ഇവിടത്തെ അപകടക്കുരുക്ക് അറിയാതെയാണ് പെരുമാറുന്നത്.
സഞ്ചാരികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാനോ നിരീക്ഷിക്കാനോ സ്ഥലത്ത് ഒരു സംവിധാനവും ഏര്‍പ്പെടുത്തിയിട്ടില്ല. വെള്ളച്ചാട്ടത്തിന് മുകളില്‍ കയറി സെല്‍ഫി എടുക്കാനും താഴേക്ക് ചാടാനുമുള്ള സഞ്ചാരികളുടെ സാഹസികത വഴുവഴുപ്പ് നിറഞ്ഞ പാറക്കെട്ടുകളുള്ള ഇവിടത്തെ സ്ഥിരംകാഴ്ചയാണ്.
പൊറുതിമുട്ടിയ നാട്ടുകാര്‍ പാറക്കെട്ടിന് മുകളിലേക്ക് വിലക്ക് ഏര്‍പ്പെടുത്തിയ ബോര്‍ഡ് വെച്ചിട്ടുണ്ട്. എന്നാല്‍, ഇത് ആരും ഗൗനിക്കുന്നില്ലെന്ന് നാട്ടുകാര്‍ .
നേരത്തേ രണ്ട് സഞ്ചാരികള്‍ക്ക് പാറയുടെ മുകളില്‍നിന്ന് വഴുതിവീണ് ജീവന് നഷ്ടമായിരുന്നു. കൂടാതെ അപകടത്തില്‍ പരിക്ക് പറ്റിയവരും നിരവധി പേരാണുള്ളത്.
https://www.facebook.com/Malayalivartha