നിലമ്പൂര്‍ ആഢ്യന്‍പാറ വെള്ളച്ചാട്ടം കാണാനെത്തിയ യുവാക്കള്‍ പുഴക്കക്കരെ കുടുങ്ങി...അഗ്‌നിരക്ഷാ സേനയെത്തി ഇവരെ ഇക്കരെയെത്തിക്കാന്‍ ശ്രമം തുടരുന്നു
നിലമ്പൂര്‍ ആഢ്യന്‍പാറ വെള്ളച്ചാട്ടം കാണാനെത്തിയ യുവാക്കള്‍ പുഴക്കക്കരെ കുടുങ്ങി. ആറംഗ സംഘത്തിലെ മൂന്നു പേരാണ് പുഴക്കക്കരെ കുടുങ്ങിയത്.
കനത്ത മഴയെ തുടര്‍ന്ന് പുഴയില്‍ മലവെള്ളപ്പാച്ചിലുണ്ടാവുകയായിരുന്നു. തുടര്‍ന്നാണ് മൂന്ന് യുവാക്കള്‍ പന്തീരായിരം വനത്തില്‍ കുടുങ്ങിയത്. വിവരം അറിഞ്ഞ് അഗ്‌നിരക്ഷാ സേനയെത്തി ഇവരെ ഇക്കരെയെത്തിക്കാന്‍ ശ്രമം തുടരുന്നു.
അതേസമയം മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്കില്‍ കുറുമ്പലകോട് വില്ലേജിലാണ് ആഢ്യന്‍പാറ വെള്ളച്ചാട്ടം. നിലമ്പൂര്‍ പട്ടണത്തില്‍ നിന്നും 15 കിലോമീറ്ററോളം അകലെ ചാലിയാര്‍ പഞ്ചായത്തിലാണ് ആഢ്യന്‍ പാറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഇതിന് ഏകദേശം 300 അടിയോളം ഉയരമുണ്ട്.
നിത്യഹരിത വനങ്ങളില്‍ നിന്നും ഉത്ഭവിക്കുന്ന, വേനല്‍കാലങ്ങളില്‍ പോലും വറ്റാത്ത നീരുറവകളില്‍ നിന്നും ഉത്ഭവിക്കുന്ന കാഞ്ഞിരപ്പുഴയിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ആഢ്യന്‍ പാറയും പരിസരപ്രദേശങ്ങളും ഇടതൂര്‍ന്നതും നയനമനോഹരവുമായ കാടിനാല്‍ സമ്പന്നവും വിനോദയാത്രയ്ക്കും വളരെയേറെ അനുയോജ്യമാണ്.
"
https://www.facebook.com/Malayalivartha