സന്ദര്‍ശകരുടെ ഒഴുക്ക്... മഴ ആരംഭിച്ചതോടെ വീണ്ടും സജീവമായി മീന്‍മുട്ടി വെള്ളച്ചാട്ടം
സന്ദര്‍ശകരുടെ ഒഴുക്ക്... മഴ ആരംഭിച്ചതോടെ വീണ്ടും സജീവമായി മീന്‍മുട്ടി വെള്ളച്ചാട്ടം. അരയാല്‍ വേരുകള്‍ക്കിടയിലൂടെ ആഴത്തില്‍ പതിക്കുന്ന വെള്ളച്ചാട്ടം കാണാന്‍ ദിവസം തോറും നിരവധി പേരാണ് ഇവിടെ എത്തുന്നത്. വെള്ളച്ചാട്ടത്തിലെ പാറകളില്‍ നിരവധി കൊത്തുപണികളുമുണ്ട്.
ശ്രീനാരായണഗുരു സന്ദര്‍ശനം നടത്തിയ സ്ഥലം എന്ന നിലയില്‍ ചരിത്രപ്രാധാന്യവും മീന്‍മുട്ടിക്കുണ്ട്. തിരുവനന്തപുരം കൊല്ലം ജില്ലകളുടെ അതിര്‍ത്തിയിലാണ് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്.
മടത്തറ വനമേഖലയില്‍ നിന്ന് ഉത്ഭവിക്കുന്ന തോടാണ് മീന്‍മുട്ടി വഴി കടന്നുപോകുന്നത്. വാമനപുരം നദിയിലേക്കാണ് ചെന്നുചേരുന്നത്. നേരത്തെ കടയ്ക്കല്‍ പഞ്ചായത്തിന്റെ പരിധിയില്‍ ആയിരുന്നപ്പോള്‍ ഇവിടെ ലുക്ക് ഔട്ട് പോയിന്റും ഇരിപ്പിടങ്ങളും നിര്‍മിച്ചിരുന്നു.
പിന്നീട് കുമ്മിള്‍ പഞ്ചായത്തിന്റെ ഭാഗമായപ്പോള്‍ മീന്‍മുട്ടിയിലേക്ക് പുതിയ റോഡും നിര്‍മിച്ചു. ഡിടിപിസി കവാടവും പാലവും നിര്‍മിച്ചതോടെ പ്രദേശം കൂടുതല്‍ മനോഹരമായി. നിരവധി സിനിമ- സീരിയലുകള്‍ ചിത്രീകരിച്ചിട്ടുള്ള മീന്‍മുട്ടിയില്‍ ഇക്കോ ടൂറിസം നടപ്പായാല്‍ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായി മാറിയേക്കും.
"
https://www.facebook.com/Malayalivartha