സംസ്ഥാനത്ത് മഴ ശക്തമാകുന്നു... സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ യാത്രാവിലക്ക്
സംസ്ഥാനത്ത് മഴ ശക്തമാകുന്നു... സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ യാത്രാവിലക്ക് . മലപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
കനത്ത മഴ കണക്കിലെടുത്ത് സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തി. കോഴിക്കോട് ഡിടിപിസി കേന്ദ്രങ്ങളിലും വിലക്കുണ്ട്. പാലക്കാട്ടെ വെള്ളച്ചാട്ടം സന്ദര്‍ശിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി. വയനാട്ടില്‍ അഡ്വഞ്ചര്‍ പാര്‍ക്കുകളുടെ പ്രവര്‍ത്തനവും ട്രെക്കിംഗും നിര്‍ത്തിവയ്ക്കാന്‍ കളക്ടറുടെ നിര്‍ദേശം.
തിരുവനന്തപുരം പൊന്മുടിയില്‍ യാത്രാവിലക്ക്. കോട്ടയത്ത് ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍ കല്ല്, മാര്‍മല അരുവി എന്നിവിടങ്ങളിലേയ്ക്ക് യാത്ര പാടില്ല.ഈരാട്ടുപേട്ട-വാഗമണ്‍ റോഡില്‍ രാത്രികാല യാത്രയ്ക്ക് നിരോധനം. അട്ടപ്പാടി, നെല്ലിയാമ്പതി, പറമ്പിക്കുളം മേഖലകളില്‍ നിരോധനം ഏര്‍പ്പെടുത്തി.
തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട് ഒഡീഷയ്ക്ക് മുകളില്‍ സ്ഥിതിചെയ്യുന്ന നിലവിലെ ന്യൂനമര്‍ദ്ദം ദുര്‍ബലമായതിനുശേഷം വെള്ളിയാഴ്ചയോടെ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും പുതിയൊരു ന്യൂനമര്‍ദം രൂപപ്പെടാന്‍ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് .
"
https://www.facebook.com/Malayalivartha