പീരുമേട് ദൃശ്യവിരുന്നൊരുക്കി നീലക്കുറിഞ്ഞി പൂത്തു....
ദൃശ്യവിരുന്നൊരുക്കി നീലക്കുറിഞ്ഞി പൂത്തു....പീരുമേടിന്റെ മൊട്ടക്കുന്നുകളിലും മലനിരകളിലും ദൃശ്യവിരുന്നൊരുക്കി നീലക്കുറിഞ്ഞി പൂത്തുലഞ്ഞ് നില്‍ക്കുകയാണ്.
പഞ്ചായത്തിലെ പരുന്തുംപാറയിലെ മൊട്ടക്കുന്നുകളിലും കുട്ടിക്കാനം, ആഷ്‌ലി, മലനിരകള്‍ക്കും നീലിമ പകര്‍ന്നാണ് കുറിഞ്ഞി പൂത്തത്. മുന്‍ വര്‍ഷങ്ങളിലും പ്രദേശത്ത് കുറിഞ്ഞി പൂത്തിട്ടുണ്ടായിരുന്നു.
നിരനിരയായി കൂട്ടത്തോടെ പൂത്തുനില്‍ക്കുന്ന കുറിഞ്ഞിപ്പൂക്കള്‍ കാണാനും ചിത്രങ്ങള്‍ പകര്‍ത്താനും വിനോദസഞ്ചാരികളും എത്തിയിരുന്നു. സമ്പര്‍ക്ക വിലക്ക് നിലനില്‍ക്കുന്നതിനാല്‍ ഇപ്പോള്‍ സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ കുറവാണുള്ളത്.
മൂന്നാര്‍, നീലഗിരി, എന്നിവിടങ്ങളിലാണ് കുറിഞ്ഞികള്‍ കൂടുതലായി കാണപ്പെടുന്നത്. പശ്ചിമഘട്ട മലനിരകളുടെ സ്വന്തമായ നീലക്കുറിഞ്ഞി പന്ത്രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് പൂക്കുന്നത്. നീലക്കുറിഞ്ഞിയുടെ ഉപവിഭാഗമാണ് ഇവിടെ പൂത്തിരിക്കുന്നത്. ഒരു വര്‍ഷം കൂടുമ്പോള്‍ പൂക്കുന്നവ മുതല്‍ 16 വര്‍ഷം കൂടുമ്പോള്‍ പൂക്കുന്ന കുറിഞ്ഞിച്ചെടികളും ഉണ്ട്.
"
https://www.facebook.com/Malayalivartha