കിഴക്കിന്റെ സ്‌കോട്ട്‌ലന്റ്-വാഗമണ്‍
അന്യരാജ്യങ്ങളില്‍ നിന്നു കൊണ്ടു വന്നതായ സസ്യജന്തു ജാലങ്ങള്‍, പച്ചപ്പു നിറഞ്ഞ പുല്‍മേടുകള്‍, അതിമനോഹരമായ താഴ് വരകള്‍, ഹൃദയഹാരിയായ വെള്ളച്ചാട്ടങ്ങള്‍, മഞ്ഞിന്‍ തൊപ്പിയണിഞ്ഞു നില്‍ക്കുന്ന മലനിരകള്‍, എന്നിവയെ എല്ലാം കൊണ്ട് അനുഗ്രഹീതമായ വാഗമണ്‍ സന്ദര്‍ശകരുടെ പറുദീസയാണ്. ഇടുക്കി- കോട്ടയം ജില്ലാതിര്‍ത്തിയില്‍ കാണപ്പെടുന്ന ഈ ഹില്‍സ്റ്റേഷന്‍ പ്രധാനപ്പെട്ട ഒരു ഇക്കോ-ടൂറിസം കേന്ദ്രമാണ്. കിഴക്കിന്റെ സ്‌കോട്ട്‌ലന്റ് എന്ന് ബ്രട്ടീഷുകാര്‍ വിശേഷിപ്പിച്ച വാഗമണ്‍ സമുദ്രനിരപ്പില്‍ നിന്നും 1100 മീ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
കുരിശുമല, തങ്ങള്‍പാറ, മുരുകന്‍മല എന്നിവയാണ് വാഗമണ്ണിലെ പ്രധാന ആകര്‍ഷണങ്ങള്‍. വാഗമണ്ണില്‍ നിന്നും 10 കി. മീ ദൂരത്തിലാണ് കുരിശുമല. ഒരു ക്രൈസ്‌തവ തീര്‍ത്ഥാടനകേന്ദ്രമായ കുരിശുമലയിലേയ്‌ക്ക്, വിശുദ്ധവാരകാലത്ത് തടിക്കുരിശുകളുമായി വിശ്വാസികള്‍ കുരിശുമലക്കയറ്റം നടത്താറുണ്ട്. മലയുടെ മുകളിലുള്ള പള്ളിയിലേയ്‌ക്കുള്ള വഴിയുടെ പലഭാഗങ്ങളിലായി 14 കുരിശുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
തങ്ങള്‍പാറ ഇസ്ലാം മതാനുയായികളാണ് കൂടുതല്‍ സന്ദര്‍ശിക്കാറുള്ളത്. 800 വര്‍ഷങ്ങള്‍ക്കുമുമ്പ് അഫ്‌ഗാനി സൂഫി വിശുദ്ധന്‍ ഷെയ്‌ക്ക് ഫരിയുദ്ദീന്‍ അന്ത്യകാലം വരെ ഈ സ്ഥലത്ത് ജീവിച്ചിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. ഇവിടെ വച്ചു നടത്തപ്പെടുന്ന ഉര്‍സ്‌മഹോത്സവത്തില്‍ സംബന്ധിക്കാന്‍ അനേകായിരങ്ങള്‍ എത്തിച്ചേരാറുണ്ട്. വാഗമണ്‍ ടൗണില്‍ നിന്നും 8 കി.മീ ദൂരത്തായാണ് മുരുകന്‍മല സ്ഥിതി ചെയ്യുന്നത്. ഹൈന്ദവ ദേവനായ മുരുകനു വേണ്ടി ഒരു ക്ഷേത്രം ഇവിടെ ഉണ്ടാക്കിയിട്ടുണ്ട്. ഇവിടത്തെ മതസൗഹാര്‍ദ്ദം എല്ലാവരെയും ആകര്‍ഷിക്കുന്നതാണ്.
സാഹസികത ഇഷ്‌ടപ്പെടുന്നവര്‍ക്കുവേണ്ടി, കേരള ടൂറിസവും അഡ്വെഞ്ചര്‍ സ്‌പോര്‍ട്‌സ് ആന്റ് സസ്റ്റെയിനബിള്‍ ടൂറിസം അക്കാഡമിയും സംയുക്തമായി വാര്‍ഷിക പാരാ ഗ്ലൈഡിംഗ് ഫെസ്റ്റിവല്‍ ഇവിടെ സംഘടിപ്പിക്കാറുണ്ട്.
https://www.facebook.com/Malayalivartha