കെഎസ്ആര്‍ടിസിയുടെ ഇലക്ട്രിക് ഓപ്പണ്‍ ഡബിള്‍ ഡക്കറില്‍ ഇനിമുതല്‍ പകല്‍ സമയത്തും നഗരക്കാഴ്ച ആസ്വദിക്കാം...
കെഎസ്ആര്‍ടിസിയുടെ ഇലക്ട്രിക് ഓപ്പണ്‍ ഡബിള്‍ ഡക്കറില്‍ ഇനിമുതല്‍ പകല്‍ സമയത്തും നഗരക്കാഴ്ച ആസ്വദിക്കാനാകും. രാവിലെ 8,10,12 എന്നീ സമയങ്ങളില്‍ കിഴക്കേകോട്ടയില്‍നിന്നാണ് സര്‍വീസ്.
കിഴക്കേകോട്ടയില്‍ നിന്നും യാത്ര തിരിച്ച് തമ്പാനൂര്‍, പാളയം, കവടിയാര്‍, കനകക്കുന്ന്, മ്യൂസിയം, പ്രിയദര്‍ശിനി പ്ലാനറ്റോറിയം, ഈഞ്ചക്കല്‍, ചാക്ക, ശംഖുംമുഖം, ലുലു മാള്‍ വഴി കിഴക്കേക്കോട്ടയില്‍ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ഒരുക്കിയിട്ടുള്ളത്.
സ്‌കൂള്‍, കോളേജ് കുട്ടികള്‍ക്കായി നഗരക്കാഴ്ചകള്‍ കാണുന്നതിനായി പ്രത്യേക റൈഡും തുടങ്ങി. രാവിലെ 8:30ന് ആരംഭിച്ച് പകല്‍ മൂന്നിന് അവസാനിക്കുന്ന രീതിയിലാണ് സമയം ക്രമീകരിച്ചത്.
www.onlineksrtcswift. com എന്ന വെബ്സൈറ്റും ente ksrtc neo oprs മൊബൈല്‍ ആപ്പും ഉപയോഗിച്ച് ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്കു ചെയ്യാവുന്നതാണ് .
"
https://www.facebook.com/Malayalivartha