റാണിപുരം വിനോദസഞ്ചാര കേന്ദ്രം സഞ്ചാരികള്‍ക്കായി വീണ്ടും തുറന്നു...
റാണിപുരം വിനോദസഞ്ചാര കേന്ദ്രം സഞ്ചാരികള്‍ക്കായി വീണ്ടും തുറന്നു. ആനയിറങ്ങിയതിനെ തുടര്‍ന്ന് ഒരാഴ്ചയായി ഇവിടെ ട്രക്കിങ് നിര്‍ത്തിവച്ചിട്ടുണ്ടായിരുന്നു.
സഞ്ചാരികളെത്തുന്ന മാനിപുറത്തു നിന്നും ആനക്കൂട്ടം കര്‍ണാടക വനത്തിലേക്ക് പ്രവേശിച്ചതോടെയാണ് വീണ്ടും റാണിപുരം സജീവമായി തുടങ്ങിയത്.സഞ്ചാരികളെ ഏറ്റവും ആകര്‍ഷിക്കുന്ന മാനിപുറം മലമുകളിലാണ് ഒരാഴ്ചയായി ആനക്കൂട്ടം എത്തിയത്.
വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഓടിക്കാനായി പല വഴികള്‍ സ്വീകരിച്ചിട്ടും ആനകള്‍ ദിവസങ്ങളോളം അവിടെതന്നെ തമ്പടിച്ചു. തുടര്‍ന്ന് സഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്താണ് ട്രക്കിങ് നിര്‍ത്തിയത്. മഴക്കാലത്ത് കോടമമഞ്ഞും ചാറ്റല്‍ മഴയും ആസ്വദിക്കുന്നതിനാണ് അധികപേരും എത്തുന്നത്.
മാനിപുറത്ത് നിന്നും പോയ ആനകള്‍ ഏത് സമയത്തും തിരിച്ചുവരാമെന്നുള്ളത് കൊണ്ട് ദിവസവും രാവിലെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മാനിപുരത്തെത്തി ആനകളില്ലെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത്. ഒരാഴ്ച അടച്ചിട്ടതിനാല്‍ വരും ദിവസങ്ങളില്‍ ഇവിടെയെത്തുന്നവരുടെ തിരക്ക് വര്‍ദ്ധിക്കും.
https://www.facebook.com/Malayalivartha