ആഡംബര കപ്പലില്‍ കടല്‍ യാത്ര ചെയ്യാം... ആഘോഷമാക്കാം
അറബിക്കടലിലെ സൂര്യാസ്തമയം കാണാന്‍ കെഎസ്ആര്‍ടിസിയിലെത്തി ആഡംബര കപ്പലില്‍ കടല്‍ യാത്ര ചെയ്യാം. ഒക്ടോബറിലെ അവധി ദിവസങ്ങളുള്‍പ്പെടെ ആഘോഷമാക്കാന്‍ ' നെഫര്‍റ്റിറ്റി' എന്ന കപ്പലില്‍ യാത്ര ഒരുക്കുകയാണ് കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍.
ഓണത്തോട് അനുബന്ധിച്ച് ഈ മാസം നടത്തികൊണ്ടിരിക്കുന്ന യാത്രകളും ഒക്ടോബര്‍ രണ്ടുമുതല്‍ ദീപാവലിവരെ തുടര്‍യാത്രകളുമാണ് ഒരുക്കിയിട്ടുള്ളത്.
സംസ്ഥാനത്തെ 34 ഡിപ്പോകളാണ് യാത്രയൊരുക്കുന്നത്. ഡീലക്സ് ബസിലും ഫാസ്റ്റിലുമായി കൊച്ചിയിലെത്താനാകും . ബസ്, കപ്പല്‍യാത്ര അടക്കം ഒരാള്‍ക്ക് 3000-4000 രൂപയാണ് നിരക്ക്.
ഡിപ്പോകളില്‍ നിന്നുള്ള ദൂരം അനുസരിച്ച് യാത്രാനിരക്കില്‍ വ്യത്യാസം വരും. കപ്പലില്‍ ഒരുക്കുന്ന ഭക്ഷണം ഉള്‍പ്പെടെയാണ് ഈ തുക. ഒക്ടോബര്‍ 19 മുതല്‍ 22 വരെ കൊച്ചി പോര്‍ട്ടില്‍നിന്നും മറ്റ് ദിവസങ്ങളില്‍ ബോള്‍ഗാട്ടിയില്‍നിന്നും വൈകിട്ട് നാലിന് കപ്പല്‍ യാത്ര തുടങ്ങും
"
https://www.facebook.com/Malayalivartha