വാഗമണിലെ പ്രധാന വിനോദസഞ്ചാര ആകര്‍ഷണമായ ചില്ലുപാലം വീണ്ടും തുറക്കുന്നു....
വാഗമണിലെ പ്രധാന വിനോദസഞ്ചാര ആകര്‍ഷണമായ ചില്ലുപാലം വീണ്ടും തുറക്കുന്നു. പാലത്തിന്റെ സുരക്ഷ, സ്ഥിരത എന്നിവയെപ്പറ്റി കോഴിക്കോട് എന്‍ഐടിയിലെ സിവില്‍ എന്‍ജിനിയറിങ്ങ് വിഭാ?ഗം നടത്തിയ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പാലം വീണ്ടും തുറക്കാനായി സര്‍ക്കാര്‍ ഉത്തരവായിട്ടുള്ളത്.
വാഗമണ്‍ കോലാഹലമേട്ടില്‍ അഡ്വഞ്ചര്‍ പാര്‍ക്കിന്റെ ഭാഗമായാണ് കണ്ണാടിപ്പാലം തീര്‍ത്തത്. കോഴിക്കോട് എന്‍ഐടിയിലെ സിവില്‍ എന്‍ജിനിയറിങ് വിഭാ?ഗത്തിന്റെ ഇടക്കാല റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കി പ്രവര്‍ത്തനം പുനരാരംഭിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്.
രാജ്യത്തെ തന്നെ ഏറ്റവും നീളം കൂടിയ കാന്റി ലിവര്‍ ഗ്ലാസ് ബ്രിഡ്ജ് എന്ന നിലയില്‍ പ്രശസ്തമാണ് വാഗമണ്‍ ഗ്ലാസ് ബ്രിഡ്ജ്. സ്വകാര്യ സംരംഭകരുമായി ചേര്‍ന്ന് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിക്കുകയെന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി ഇടുക്കി ഡിടിപിസിയും പെരുമ്പാവൂരിലെ ഭാരത് മാതാ വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കിക്കി സ്റ്റാര്‍സും ചേര്‍ന്നാണ് ചില്ലുപാലം ഒരുക്കിയത്.
സമുദ്രനിരപ്പില്‍നിന്ന് 3600 അടി ഉയരത്തിലുള്ള വാഗമണ്ണില്‍ 120 അടി നീളത്തില്‍ ജര്‍മനിയില്‍നിന്ന് ഇറക്കുമതി ചെയ്ത ഗ്ലാസില്‍ നിര്‍മിച്ച പാലത്തിനു മൂന്ന് കോടിയാണ് ചെലവായത്. 35 ടണ്‍ സ്റ്റീലാണ് നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഒരേസമയം 15പേര്‍ക്ക് കയറാം. മുണ്ടക്കയം, കൂട്ടിക്കല്‍, കൊക്കയാര്‍ മേഖലകള്‍ കാണാനാകും. ആകാശ ഊഞ്ഞാല്‍, സ്‌കൈ സൈക്ലിങ്, സ്‌കൈ റോളര്‍, റോക്കറ്റ് ഇജക്ടര്‍, ഫ്രീഫോള്‍, ജയന്റ് സ്വിങ്, സിപ്ലൈന്‍ തുടങ്ങിയവയും സാഹസിക പാര്‍ക്കിലുണ്ട്. പ്രവേശനഫീസ് 250 രൂപയാണ് .
അതേസമയം പാലത്തില്‍ എന്നു മുതല്‍ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. മോശം കാലാവസ്ഥയെത്തുടര്‍ന്ന് മെയ് 30നാണ് സംസ്ഥാന ടൂറിസംവകുപ്പ് കണ്ണാടിപ്പാലം അടച്ചത്.
"
https://www.facebook.com/Malayalivartha