മൂന്നാറില്‍ കൊടും തണുപ്പ്... ഒരാഴ്ചക്കുള്ളില്‍ താപനില മൈനസിലെത്തുമെന്ന് സൂചന
മൂന്നാറില്‍ കൊടും തണുപ്പ്... ഒരാഴ്ചക്കുള്ളില്‍ താപനില മൈനസിലെത്തുമെന്ന് സൂചന. ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയായ ഏഴ് ഡിഗ്രി സെല്‍ഷ്യസ് കുണ്ടളയില്‍ രേഖപ്പെടുത്തി. ഇതോടെ കൊടുംതണുപ്പിന്റെ കുളിരണിഞ്ഞ് മൂന്നാര്‍.
മൂന്നാര്‍ ടൗണ്‍, നല്ലതണ്ണി എന്നിവിടങ്ങളില്‍ എട്ട് ഡിഗ്രിയാണ് കഴിഞ്ഞ രാത്രി രേഖപ്പെടുത്തിയത്. രാത്രിയിലും പുലര്‍ച്ചെയുമാണ് കൊടുംതണുപ്പ്. അതിരാവിലെ ചെടികളുടെ ഇലയിലും പുല്‍മേടുകളിലും മഞ്ഞുകണങ്ങള്‍ കാണാം. ഇതേ കാലാവസ്ഥ തുടര്‍ന്നാല്‍ ഒരാഴ്ചക്കുള്ളില്‍ താപനില മൈനസിലെത്തുമെന്നാണ് സൂചനകളുള്ളത്.
അതേസമയം പകല്‍ച്ചൂട് 20 മുതല്‍ 25 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് രേഖപ്പെടുത്തിയത്. ഈ മാസം 20 മുതല്‍ ജനുവരി മൂന്നുവരെ മൂന്നാറിലെ ഭൂരിപക്ഷം ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ബുക്കിങ് നടന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ക്രിസ്മസ്-പുതുവത്സര സീസണില്‍ തിരക്ക് വളരെ കൂടുതലാണ്.വിദേശ സഞ്ചാരികളും കേരളത്തിന് പുറത്തുനിന്നുള്ള ആഭ്യന്തര സഞ്ചാരികളും കൂടുതലായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
"
https://www.facebook.com/Malayalivartha