ശബരിമലയില്‍ പതിനെട്ടാംപടി കയറിയെത്തുന്നവര്‍ക്ക് കൊടിമരച്ചുവട്ടില്‍ നിന്ന് ബലിക്കല്‍പ്പുര വഴി നേരേയെത്തി അയ്യപ്പദര്‍ശനത്തിനുള്ള ക്രമീകരണം ഒരുക്കും...

ശബരിമലയില്‍ പതിനെട്ടാംപടി കയറിയെത്തുന്നവര്‍ക്ക് കൊടിമരച്ചുവട്ടില്‍ നിന്ന് ബലിക്കല്‍പ്പുര വഴി നേരേയെത്തി അയ്യപ്പദര്‍ശനത്തിനുള്ള ക്രമീകരണം ഒരുക്കും.
തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് യോഗമാണ് തീരുമാനിച്ചത്. ശബരിമലതന്ത്രിയുടെ അംഗീകാരവും ലഭ്യമായി. മീനമാസ പൂജയ്ക്കായി നടതുറക്കുന്ന മാര്‍ച്ച് 14 മുതല്‍ പുതിയ ക്രമീകരണം നടപ്പാക്കുന്നതാണ്.
കൊടിമരച്ചുവട്ടില്‍ നിന്ന് ഫ്‌ലൈഓവറിലൂടെ കടത്തിവിട്ട് ദര്‍ശനം നല്‍കുന്നതാണ് നിലവിലെ രീതി. പരീക്ഷണാടിസ്ഥാനത്തില്‍ നടത്തുന്ന മാറ്റം വിലയിരുത്താനായി ദേവസ്വം മന്ത്രി വിഎന്‍ വാസവന്‍, ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, അംഗം എ അജികുമാര്‍, ശബരിമലയുടെ ചുമതലയുള്ള പൊലീസ് മേധാവി എസ് ശ്രീജിത്, ദേവസ്വം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിധാനത്തെത്തും.
സോപാനത്തിനു സമീപവും ചില ക്രമീകരണങ്ങള്‍ വരുത്തുന്നു. വിഷു മുതല്‍ പൂര്‍ണമായും മാറ്റം നടപ്പാക്കും. പ്രധാന കാണിക്കടുത്തു നിന്നാണ് തീര്‍ഥാടകര്‍ തൊഴുതുമടങ്ങേണ്ടത്.
പതിനെട്ടാംപടി കയറുന്ന തീര്‍ഥാടകന് ശ്രീകോവിലിനു സമീപം എത്തുന്നതിനകം അരമിനിറ്റെങ്കിലും അയ്യപ്പദര്‍ശനം സാധ്യമാവും വിധമാണ് പുതിയ മാറ്റമുള്ളത്.
ഫ്‌ലൈഓവര്‍ തല്‍ക്കാലം പൊളിക്കില്ല. തിരക്കുകൂടുന്ന അടിയന്തരഘട്ടങ്ങളില്‍ ഇതിലെയും തീര്‍ഥാടകരെ കടത്തിവിടും.
"
https://www.facebook.com/Malayalivartha