വിനോദയാത്രക്കാരുടെ ശ്രദ്ധയ്ക്ക്... ഊട്ടി, കൊടൈക്കനാല്‍ എന്നിവടങ്ങളിലേക്കുള്ള വിനോദസഞ്ചാരികളുടെ വാഹനങ്ങള്‍ക്ക് ഇന്നു മുതല്‍ നിയന്ത്രണം

നിയന്ത്രണം ഇന്നു മുതല്‍. ഊട്ടി, കൊടൈക്കനാല്‍ എന്നിവടങ്ങളിലേക്കുള്ള വിനോദസഞ്ചാരികളുടെ വാഹനങ്ങള്‍ക്ക് ഇന്നു മുതല്‍ നിയന്ത്രണം
ദിവസവും അപേക്ഷിക്കുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങള്‍ക്ക് പരിമിതമായ എണ്ണം ഇ-പാസുകള്‍ മാത്രമേ നല്‍കുകയുള്ളൂ.
ഊട്ടി, കൊടക്കനാല്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എന്ന വിലാസത്തില്‍ അപേക്ഷിക്കാവുന്നതാണ്. പ്രാദേശിക വാഹനങ്ങള്‍ക്ക് പുറമേ, പ്രതിദിനം 4,000 വാഹനങ്ങള്‍ക്ക് മാത്രമേ കൊടൈക്കനാലിലേക്ക് പ്രവേശിക്കാന്‍ പറ്റുകയുള്ളൂ. വാരാന്ത്യങ്ങളില്‍ 6,000 വാഹനങ്ങള്‍ അനുവദിക്കു്‌നതാണ്.
വേനല്‍ക്കാലത്തെ തിരക്ക് മുന്നില്‍ കണ്ട് ഊട്ടിയിലേയ്ക്കും കൊടൈക്കനാലിലേയ്ക്കുമുള്ള വാഹനങ്ങള്‍ക്ക് മദ്രാസ് ഹൈക്കോടതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പ്രദേശവാസികളുടെ വാഹനങ്ങള്‍ക്കും കാര്‍ഷികോത്പ്പന്നങ്ങള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കും സര്‍ക്കാര്‍ ബസുകളോ തീവണ്ടികളോ പോലെയുള്ള പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവര്‍ക്കും തദ്ദേശവാസികളുടെ വാഹനങ്ങളിലെത്തുന്നവര്‍ക്കും യാതൊരു നിയന്ത്രണവും ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കോടതി .
https://www.facebook.com/Malayalivartha