അഞ്ചുരുളി വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

മധ്യവേനല്‍ അവധിക്കാലം തുടങ്ങിയതോടെ അഞ്ചുരുളി വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് സന്ദര്‍ശകര്‍ എത്തിത്തുടങ്ങി. വടക്കന്‍ ജില്ലകളില്‍നിന്നുള്ളവരാണ് ഏറെയും.
ഇടുക്കി ടൂറിസം സര്‍ക്യൂട്ടിലെ മറ്റ് സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തുന്നവരില്‍ ഏറെയും അഞ്ചുരുളിയിലെത്തിയാണ് പോകുന്നത്. കഴിഞ്ഞ ക്രിസ്മസ്, പുതുവത്സര അവധിക്കാലത്ത് പ്രതിദിനം ആയിരത്തിലേറെ സന്ദര്‍ശകര്‍ എത്തിയിരുന്നു. ഇരട്ടയാര്‍ ഡൈവേര്‍ഷന്‍ ഡാമില്‍ നിന്ന് ഇടുക്കി ജലാശയത്തിലേക്ക് വെള്ളം എത്തുന്ന തുരങ്കവും അണക്കെട്ടിന്റെ വിദൂരക്കാഴ്ചകളുമാണ് അഞ്ചുരുളിയെ പ്രിയതരമാക്കുന്നത്.
ആളുകള്‍ മണിക്കൂറുകളോളം ഇവിടെ ചെലവഴിച്ചാണ് മടക്കം. കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ വേനല്‍മഴയില്‍ അണക്കെട്ടിലെത്തുന്ന കൈത്തോടുകളിലെയും കട്ടപ്പനയാറിലെയും നീരൊഴുക്ക് വര്‍ധിച്ചിട്ടുണ്ട്.
ഉച്ചകഴിഞ്ഞ് വേനല്‍മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ രാവിലെയും ഉച്ചയ്ക്കും സഞ്ചാരികള്‍ കൂടുതലായി എത്തുന്നുണ്ട്. ഇവിടുത്തെ ചെറുകിട വ്യാപാരികള്‍ക്കും ഇത് ഗുണകരമാകും. കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാക്രമീകരണവും ഒരുക്കിയാല്‍ തിരക്ക് വര്‍ദ്ധിക്കുകയും ചെയ്യും.
" f
https://www.facebook.com/Malayalivartha