കുടുംബശ്രീ പ്രവര്‍ത്തകര്‍ ആരംഭിച്ച വാട്ടര്‍ ടൂറിസത്തിന് തിരക്കേറുന്നു...

കുടുംബശ്രീ പ്രവര്‍ത്തകര്‍ ആരംഭിച്ച വാട്ടര്‍ ടൂറിസത്തിന് തിരക്കേറുന്നു... വാലടി മുളയ്ക്കാംതുരുത്തി പാലത്തിനുസമീപം കുടുംബശ്രീ പ്രവര്‍ത്തര്‍ ആരംഭിച്ച വാട്ടര്‍ ടൂറിസത്തിനാണ് തിരക്കേറുന്നത്.
വെള്ളം കയറ്റിയ പാടശേഖരത്തില്‍ കയാക്കിങ്, പെഡല്‍ ബോട്ടിങ്, കൊട്ടവഞ്ചി തുടങ്ങിയ വിനോദ ഉപകരണങ്ങളാണ് പ്രായഭേദമെന്യേ ആളുള്‍ക്കായി ഒരുക്കിയിട്ടുള്ളത്.കൗതുകവും ആഘോഷവുമായി കുടുംബശ്രീയുടെ ജല ടൂറിസം.
ലൈഫ് ജാക്കറ്റ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങളും കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉറപ്പാക്കുന്നു. നീലംപേരൂര്‍ പഞ്ചായത്ത് 7-ാം വാര്‍ഡിലെ മൂന്ന് കുടുംബശ്രീ യൂണിറ്റിലെ അംഗങ്ങളായ സന്ധ്യാ മനോജ്, ഷേര്‍ലി രാജേന്ദ്രന്‍, സരസമ്മ ബേബി, മോളി രാജേന്ദ്രന്‍, മണിയമ്മ വിനോദ് എന്നിവരാണ് വാട്ടര്‍ ടൂറിസം നടത്തിപ്പിന് പിന്നിലുള്ളത്.
ഉച്ചയ്ക്ക് 2.30 മുതല്‍ വൈകുന്നേരം 6.30 വരെയാണ് പ്രവര്‍ത്തനം. അവധിക്കാലമായതോടെ കുട്ടികളുള്‍പ്പെടെ നൂറുകണക്കിനാളുകള്‍ വാട്ടര്‍ ടൂറിസം ആഘോഷിക്കാന്‍ എത്തുന്നുണ്ട്. പയറ്റുപാക്കയിലെ കനാലിലായിരുന്നു മുന്‍പ് വാട്ടര്‍ ടൂറിസം നടത്തിയത്. കനാലില്‍ പോള തിങ്ങിയതോടെ പ്രവര്‍ത്തനം ഇങ്ങോേട്ടക്ക് മാറ്റി.
റൈഡുകള്‍ക്കായി കുറഞ്ഞ നിരക്കാണ് ഈടാക്കുന്നതെന്ന് കുടുംബശ്രീ പ്രവര്‍ത്തകര്‍ പറയുന്നു. റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി നീലംപേരൂര്‍ പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കി വരുന്നത്.
https://www.facebook.com/Malayalivartha